സുനാമിയെ കുറിച്ച് അപ്പച്ചന്‍ ചിത്രം
സുനാമിയെ കുറിച്ച് അപ്പച്ചന്‍ ചിത്രം
മെയ് 26, 2005
നീണ്ട ഇടവേളക്കു ശേഷം നവോദയ അപ്പച്ചന്‍ ചലച്ചിത്ര സംവിധാനരംഗത്ത് മടങ്ങിയെത്തുന്നു. സുനാമി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിനു വേണ്ടിയാണ് അപ്പച്ചന്‍ വീണ്ടും സംവിധായകന്റെ മേലങ്കിയണിയുന്നത്.
മൂന്ന് പതിറ്റാണ്ടോളം സംവിധാന രംഗത്തു നിന്നും വിട്ടുനിന്നതിനു ശേഷമാണ് അപ്പച്ചന്റെ മടങ്ങിവരവ്. എഴുപതുകളുടെ അവസാനത്തില്‍ തച്ചോളി അമ്പു എന്ന ചിത്രമാണ് നവോദയ അപ്പച്ചന്‍ അവസാനമായി സംവിധാനം ചെയ്തത്.
സുനാമി ചിത്രം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് പദ്ധതി. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം സുനാമി ബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ ജീവിതപ്രതിസന്ധികളിലേക്ക് വെളിച്ചം വീശുന്നതാകുമെന്ന് അപ്പച്ചന്‍ പറഞ്ഞു.
മലയാളത്തിനു പുറമെ ഹിന്ദി ഉള്‍പ്പെടെ നാല് ഭാഷകളില്‍ ചിത്രം പുറത്തിറക്കാനാണ് പദ്ധതി. ചിത്രം നവോദയയുടെ ബാനറില്‍ തന്നെയാകും വിതരണത്തിനെത്തിക്കുക.
അമേരിക്കയില്‍ വച്ച് ചിത്രീകരിച്ച ത്രിഡി ചിത്രമായ മാജിക് മാജിക് ആണ് നവോദയ ഒടുവിലായി പുറത്തിറക്കിയ ചിത്രം.


Click it and Unblock the Notifications