മോഹന്‍ലാലിന്റെ ഓണച്ചിത്രം നരന്‍

By Staff

മോഹന്‍ലാലിന്റെ ഓണച്ചിത്രം നരന്‍
മെയ് 26, 2005

ചന്ദ്രോത്സവത്തിന്റെ പരാജയത്തിനു ശേഷം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വീണ്ടുമൊരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് മോഹന്‍ലാല്‍. ഭദ്രന്‍ സംവിധാനം ചെയ്യുന്ന ഉടയോനില്‍ ഇരട്ടക്കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ അടുത്ത ചിത്രം ഓണത്തിന് റിലീസ് ചെയ്യുന്ന നരന്‍ ആണ്.

മാമ്പഴക്കാലത്തിനു ശേഷം ജോഷിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നരന്‍. മോഹന്‍ലാലിനെ നായകനാക്കി ജോഷി ഒരുക്കുന്ന തുടര്‍ച്ചയായ രണ്ടാമത്തെ ചിത്രം. അവതരണത്തിലും പ്രമേയത്തിലും പുതുമയുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ പുതിയ രൂപഭാവങ്ങളോടെയാണ് പ്രത്യക്ഷപ്പെടുന്നത്. ഗ്രാമാന്തരീക്ഷത്തില്‍ നടക്കുന്ന കഥ പറയുന്ന ചിത്രത്തില്‍ മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

പത്മപ്രിയയും ഭാവനയുമാണ് ചിത്രത്തിലെ നായികമാര്‍. വടക്കുംനാഥനു ശേഷം പത്മപ്രിയ വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ്. ഉദയനാണ് താരത്തിനു ശേഷം മോഹന്‍ലാലിനോടൊപ്പം ഭാവന അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

തമിഴ് നടന്‍ പശുപതിയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളക്കു ശേഷം മധുവും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ഭീമന്‍ രഘു, സായികുമാര്‍, സിദ്ദീക്ക്, സലിംകുമാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

മീശമാധവന്‍, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദാണ് നരന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ ഏഴിന് പൊള്ളാച്ചിയില്‍ തുടങ്ങും. ഓണച്ചിത്രമെന്ന നിലയില്‍ സപ്തംബര്‍ 14ന് നരന്‍ തിയേറ്ററുകളിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X