മീരയും ദിലീപും വീണ്ടും ഒന്നിക്കുന്നു
മീരയും ദിലീപും വീണ്ടും ഒന്നിക്കുന്നു
മെയ് 26, 2006
മീരാ ജാസ്മിന്റെ ആദ്യചിത്രമായ സൂത്രധാരനില്‍ ദിലീപായിരുന്നു നായകന്‍. ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലും ദിലീപ് മീരയുടെ നായികയായി. അന്യഭാഷകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മീര വര്‍ഷത്തിലൊരു മലയാള ചിത്രം എന്ന പതിവിലൊതുങ്ങി, ദിലീപുമൊത്തുള്ള ചിത്രങ്ങള്‍ക്കും ഇടവേള വന്നു.
പൃഥ്വിരാജ്, സുനില്‍ തുടങ്ങിയ യുവതാരങ്ങളുടെ നായികയായി അഭിനയിച്ച മീര ഇപ്പോള്‍ മോഹന്‍ലാലിന്റെ നായികയാവുന്നിടത്തോളം മുതിര്‍ന്നിരിക്കുന്നു. ഒരു ഇടവേളക്കു ശേഷം ദിലീപിന്റെ ചിത്രത്തിലും മീര നായികയാവുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപും മീരയും വീണ്ടും ഒന്നിക്കുന്നത്. ലോഹിതദാസ്, കമല്‍, സത്യന്‍ അന്തിക്കാട് എന്നീ മുതിര്‍ന്ന സംവിധായകരുടെ പ്രിയ നായികയായ മീര ആദ്യമായാണ് ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
മോഹന്‍ലാല്‍ ചിത്രം അലിഭായി പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ഷാജി കൈലാസ് ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുക ഹൈദരാബാദിലായിരിക്കും. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു ബോളിവുഡ് നടനെ കൊണ്ടുവരാന്‍ ആലോചനയുണ്ട്.


Click it and Unblock the Notifications