സ്വന്തം മാളവികയില്‍ മണി, മന്യ
സ്വന്തം മാളവികയില്‍ മണി, മന്യ
മെയ് 27, 2003
ജഗദീഷ് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സ്വന്തം മാളവികയില്‍ കലാഭവന്‍ മണി നായകനാവുന്നു. മന്യയാണ് ചിത്രത്തിലെ നായിക.
വിജയരാഘവന്‍, രാജന്‍ പി. ദേവ്, ബാബു നമ്പൂതിരി, സ്ഫടികം ജോര്‍ജ്, മച്ചാന്‍ വര്‍ഗീസ്, നിത്യാദാസ്, കലാരഞ്ജിനി, രമ്യശ്രീ, സാന്ദ്രാജോസ്, മങ്കാ മഹേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ആലപ്പി അഷറഫ് എഴുതുന്ന നൂറാമത്തെ കഥയാണ് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. തിരക്കഥയും സംഭാഷണവും രചിക്കുന്നതും ആലപ്പി അഷ്റഫ് തന്നെ. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥാണ് ഈണമൊരുക്കുന്നത്.
ക്യാമറ എം. ജെ. രാധാകൃഷ്ണന്‍. ആര്‍ട്ട് ഇന്റര്‍നാഷണലിന് വേണ്ടി പ്രഭേട്ടനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications