പവിത്ര നായികയാവുന്ന ജയം
പവിത്ര നായികയാവുന്ന ജയം
മെയ് 27, 2005
സോനു ശിശുപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജയം. പ്രിയദര്‍ശന്റെ സഹസംവിധായകനായി സിനിമയിലെത്തിയ സോനുശിശുപാല്‍ സ്വതന്ത്രസംവിധായകനെന്ന നിലയില്‍ നേരത്തെ രണ്ട് ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ കാലചക്രം ആണ് സോനു സംവിധാനം ചെയ്ത ആദ്യചിത്രം. തുടര്‍ന്ന് ഒരുക്കിയത് മോഹന്‍ലാല്‍ നായകനായ വാമനപുരം ബസ്റൂട്ട് എന്ന ചിത്രമാണ്. ഈ ചിത്രവും വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്. പുതിയ ചിത്രമായ ജയം യുവതാരങ്ങളെ അണിനിരത്തിയാണ് സോനുശിശുപാല്‍ ഒരുക്കുന്നത്.
പുതുമുഖം നന്ദനാണ് ചിത്രത്തിലെ നായകന്‍. കൃത്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ തമിഴ് നടി പവിത്ര ജയത്തില്‍ നായികയാവുന്നു. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനും എസ്എഫ്ഐ നേതാവുമായ ബിനീഷ് കോടിയേരി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബിനീഷിന്റെ രണ്ടാമത്തെ ചിത്രമാണിത്.
ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍, ജിജോ, ആനന്ദരാജ്, ഗീത എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഗോഡ്സണ്‍ ഫിലിംസിന്റെ ബാനറില്‍ മഞ്ജു തോമസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications