ഷാജൂണ്‍-സുരേഷ് ഗോപി ചിത്രം സായ്വര്‍ തിരുമേനി
ഷാജൂണ്‍-സുരേഷ് ഗോപി ചിത്രം സായ്വര്‍ തിരുമേനി
മെയ് 28, 2001
ഷാജൂണ്‍ കാര്യാല്‍ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് സായ്വര്‍ തിരുമേനി. ഇതിനകം തന്നെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞ ഈ ചിത്രത്തിന് ഏറെ വൈകിയാണ് പേര് കണ്ടെത്തിയത്.
സംയുക്താവര്‍മ്മയാണ് ചിത്രത്തിലെ നായിക. മനോജ് കെ. ജയന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, നരേന്ദ്രപ്രസാദ്, ലാലു അലക്സ്, വിജയകുമാര്‍, ജനാര്‍ദ്ദനന്‍, സാദിഖ്, കലാമണ്ഡലം കേശവന്‍, അഗസ്റിന്‍, ബാബുരാജ്, അവറാച്ചന്‍, ശ്രീവിദ്യ, കെ.പി.എ.സി. ലളിത, രഹ്ന, സംഗീതാ മോഹന്‍, ചേര്‍ത്തല ലളിത, ശോഭാ മോഹന്‍, ബേബി സനുഷ് തുടങ്ങിയ വന്‍നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
റോബിന്‍ തിരുമലയാണ് തിരക്കഥ എഴുതുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് രവീന്ദ്രന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം പി. സുകുമാര്‍. പുഞ്ചിരി ക്രിയേഷന്‍സിന്റെ ബാനറില്‍ നവാസ് നിര്‍മ്മിക്കുന്ന സായ്വര്‍ തിരുമേനി പുഞ്ചിരി റിലീസ് തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications