മാപ്പിളത്തെയ്യത്തില്‍ മുകേഷ് നായകന്‍
മാപ്പിളത്തെയ്യത്തില്‍ മുകേഷ് നായകന്‍
മെയ് 28, 2003
പകല്‍പ്പൂരത്തിന്റെ വിജയത്തോടെ തുടങ്ങിയ നല്ല കാലം മുകേഷിനെ വിട്ടുപോയിട്ടില്ല. ചിത്രങ്ങള്‍ മുകേഷിനെ തേടിയെത്തുന്നു. കളരിവിക്രമന്‍ എന്ന ചിത്രത്തിന് ശേഷം നവാഗത സംവിധായകനായ രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷ് നായകനാവുന്നു.
മാപ്പിളത്തെയ്യം എന്നാണ് ചിത്രത്തിനം പേരിട്ടിരിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, കലാരഞ്ജിനി, സുകുമാരി തുടങ്ങിയവര്‍ മാപ്പിളത്തെയ്യത്തില്‍ അഭിനയിക്കുന്നു.
രാജന്‍ കിരിയത്താണ് തിരക്കഥ രചിക്കുന്നത്. ക്യാമറ ഷാജി. ഗീരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ശ്രീറാം സംഗീതം പകരുന്നു.
ആനി ഫിലിംസിന്റെ ബാനറില്‍ നിര്‍മല്‍ റോയ് ആണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications