കരിവളയും ചാന്തുപൊട്ടുമണിഞ്ഞ് ദിലീപ്

By Staff

കരിവളയും ചാന്തുപൊട്ടുമണിഞ്ഞ് ദിലീപ്
മെയ് 28, 2005

താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ വ്യത്യസ്തതയും പുതുമയും വരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധയുണ്ട് ദിലീപിന്. വ്യത്യസ്തത തേടുന്ന ഈ നടന്‍ ചാന്തുപൊട്ടില്‍ ഒരു പെണ്‍കുട്ടിയായാണ് വേഷമിടുന്നത്.

പെണ്‍കുട്ടിയായി വളര്‍ത്തപ്പെടുന്ന ഒരു പുരുഷന്‍- രാധ എന്ന രാധാകൃഷ്ണന്‍. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചാന്തുപൊട്ടില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം. സ്ത്രീകളുടെ പെരുമാറ്റവും സംസാരരീതിയുമുള്ള രാധ എന്ന രാധാകൃഷ്ണനായി ദിലീപ് പ്രത്യക്ഷപ്പെടുമ്പോള്‍ തിയേറ്ററുകളില്‍ ചിരി നിറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിനിമയില്‍ ആദ്യന്തം പെണ്‍വേഷത്തിലെത്തുന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

ദിലീപിന്റെ സ്ത്രൈണമായ സംസാരവും പെരുമാറ്റവും നര്‍മത്തിന്റെ മോമ്പൊടിയെയാണ് അവതരിപ്പിക്കപ്പെടുന്നത്. കള്ളന്‍....നോക്കുന്ന നോട്ടം കണ്ടില്ലേ... എന്ന ദിലീപിന്റെ ആവര്‍ത്തിച്ചുള്ള നമ്പര്‍ പ്രേക്ഷകരുടെ ചിരി ലക്ഷ്യം വച്ചുള്ളതാണ്.

സിനിമയില്‍ ആദ്യന്തം സ്ത്രീയായി അഭിനയിക്കുകയെന്ന് വിഷമമേറിയതാണെന്നും ചാന്തുപൊട്ടിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ഹിജഡകളുടെയും മറ്റും പെരുമാറ്റം താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.

ഗോപികയും ഭാവനയുമാണ് ചിത്രത്തിലെ നായികമാര്‍. ലാല്‍, ബിജു മേനോന്‍, രാജന്‍ പി. ദേവ്, സലിംകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഓണത്തിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

തൊമ്മനും മക്കളും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ദിലീപിന്റെ കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കും ബെന്നി തിരക്കഥ രചിച്ചിട്ടുണ്ട്. ബെന്നിയുടെ അത്ഭുതവിളക്ക് എന്ന നാടകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. ലാല്‍ ക്രിയേഷന്‍സാണ് ചാന്തുപൊട്ട് നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X