സിബി ചിത്രത്തില്‍ ബിജു, ഗീതു
സിബി ചിത്രത്തില്‍ ബിജു, ഗീതു
മെയ് 29, 2002
ആയിരത്തില്‍ ഒരുവന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനാവുന്നു. ഗീതു മോഹന്‍ദാസാണ് നായിക.
മിന്നല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിബി ചിത്രത്തില്‍ ആദ്യമായാണ് ബിജു മേനോന്‍ നായകനാവുന്നത്.
മുരളി, തിലകന്‍, വിജയകുമാര്‍, ബാബു ആന്റണി, കലാഭവന്‍ മണി, ജനാര്‍ദനന്‍, പറവൂര്‍ ഭരതന്‍, കല്പന, കെ. പി. എ. സി. ലളിത തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നു.
പോള്‍ ബ്രദേഴ്സ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. സച്ചിദാനന്ദന്‍ പുഴങ്കരയുടെ വരികള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകരുന്നു. ക്യാമറ സാലു ജോര്‍ജ്. സെന്‍ ഫിലിം കോര്‍പ്പറേഷനാണ് ചിത്രം നിര്‍മിക്കുന്നത്.
വാലന്റെയ്ന്‍സ് ഡേ എന്ന മറ്റൊരു ചിത്രവും ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സിബി. പ്രണയ കഥ പറയുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി പുതുമുഖങ്ങളെ തിരയുകയാണ്.


Click it and Unblock the Notifications