രേവതിയുടെ വൃദ്ധവേഷങ്ങള്‍

By Staff

രേവതിയുടെ വൃദ്ധവേഷങ്ങള്‍
മെയ് 29, 2002

നാല്പതില്‍ താഴെയേ രേവതിയ്ക്ക് പ്രായമുള്ളൂ. ഇപ്പോഴും യൗവനം അവരുടെ മുഖത്തില്‍ നിന്നും ശരീരത്തില്‍ നിന്നും മാഞ്ഞിട്ടില്ല. എന്നാല്‍ മറ്റ് പലരെയും പോലെ ആടിപ്പാടി നടക്കുന്ന പതിനെട്ടുകാരിയായേ സിനിമയില്‍ അഭിനയിക്കൂ എന്ന ശാഠ്യമൊന്നും അവര്‍ക്കില്ല. മാത്രമല്ല, അവര്‍ അതിന് തയ്യാറല്ലതാനും.

തനിക്ക് തൃപ്തി തോന്നുന്ന കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിക്കൂവെന്ന് പറയുന്ന രേവതിയ്ക്ക് കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതില്‍ പ്രായമൊന്നും ഒരു പ്രശ്നമല്ല. മിത്ര് എന്ന ചിത്രത്തിലൂടെ മികച്ചൊരു യുവസംവിധായികയെന്ന നിലയില്‍ ശ്രദ്ധേയയായ രേവതി കമലിന്റെ ഗ്രാമഫോണില്‍ അഭിനയിക്കുന്നത് വൃദ്ധയായാണ്. രജ്ഞിത്തിന്റെ നന്ദനത്തില്‍ മധ്യവയസ്കയായും.

രാവണപ്രഭുവില്‍ വൃദ്ധനായ മോഹന്‍ലാലിന്റെ രോഗിണിയായ ഭാര്യയായി മികച്ച പ്രകടനം കാഴ്ച വെച്ച രേവതി ഗ്രാമഫോണിലും നന്ദനത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

നന്ദനത്തില്‍ പൃഥ്വിരാജിന്റെ അമ്മയായാണ് രേവതി അഭിനയിക്കുന്നത്. ഗ്രാമഫോണില്‍ മീര ജാസ്മിന്റെ അമ്മയായും. പ്രണയ പരാജയത്തെ തുടര്‍ന്ന് വര്‍ഷങ്ങളോളം സ്വയം സൃഷ്ടിച്ച തടങ്കലില്‍ കഴിഞ്ഞ ഗ്രാമഫോണിലെ സാറ രേവതിയുടെ വ്യത്യസ്ത കഥാപാത്രമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X