കലാഭവന്‍ മണിയുടെ മത്സരം
കലാഭവന്‍ മണിയുടെ മത്സരം
മെയ് 29, 2003
അനില്‍ സി. മേനോന്‍ സംവിധാനം ചെയ്യുന്ന മത്സരം എന്ന ചിത്രത്തില്‍ കലാഭവന്‍ മണി നായകനാവുന്നു.
തമിഴ് ചിത്രം ജെമിനിയിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധേയമായി അവതരിപ്പിക്കുകയും മലയാളിമാമന് വണക്കത്തിലെ പ്രായം ചെന്ന നെഗറ്റീവ് വേഷം ഗംഭീരമാക്കുകയും ചെയ്ത മണി മത്സരത്തിലും ഒരു നെഗറ്റീവ് കഥാപാത്രമാണ് കൈകാര്യം ചെയ്യുന്നത്.
കുപ്പിക്കണ്ടം ഹംസ എന്ന കഥാപാത്രത്തെയാണ് മണി അവതരിപ്പിക്കുന്നത്. തെമ്മാടിയാണ് ഹംസ. എന്നാല്‍ അവന്‍ ഗ്രാമത്തിലെ എല്ലാവരുടെയും പ്രിയങ്കരനാണ്. നല്ല പാട്ടുകാരനായും നല്ല പാചകക്കാരനായും നല്ല കാളപൂട്ടുകാരനായും നല്ല ആനക്കാരനായും നല്ല മീന്‍പിടുത്തക്കാരനായും അവന്‍ പേരെടുത്തിരിക്കുന്നു.
തെമ്മാടിയായ കുപ്പിക്കണ്ടം ഹംസയുടെ പ്രധാന എതിരാളി അവന്റെ അഛന്‍ അച്ചംകണ്ടം തൊമ്മച്ചനാണ്. പ്രതാപിയായ തൊമ്മച്ചന്റെ ജാരസംസര്‍ഗത്തിലുണ്ടായ മകനാണ് ഹംസ. അഛനും മകനും തമ്മിലുള്ള മത്സരത്തിന്റെ കഥയാണ് മത്സരം പറയുന്നത്.
അച്ചംകണ്ടം തൊമ്മച്ചനായി അഭിനയിക്കുന്നത് വിജയരാഘവനാണ്. സുചിതയാണ് നായിക. സിബി മലയിലിന്റെ ആയിരത്തില്‍ ഒരുവനില്‍ കലാഭവന്‍ മണിയുടെ നായിക സുചിതയായിരുന്നു.
തിലകന്‍, കൊച്ചിന്‍ ഹനീഫ, ജഗദീഷ്, സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, സുരേഷ് കൃഷ്ണ, ശ്രീരാമന്‍, ഹേമന്ത് രാവണ്‍, അഗസ്റിന്‍, അബുസലിം, സാജന്‍ സാഗര, ജോജന്‍, ജോസ് പെല്ലിശേരി, കൊച്ചുപ്രേമന്‍, ഗീഥാസലാം, ശ്രീവിദ്യ, കാര്‍ത്തിക, വിന്ധ്യ, കണ്ണൂര്‍ ശ്രീലത, ശോഭാ മോഹന്‍, കോഴിക്കോട് ശാരദ, റോബിഷ, ബേബി സനൂഷ എന്നിവരും വേഷമിടുന്നു.
ടി. എ. ഷാഹിദാസിന്റേതാണ് തിരക്കഥ. എസ്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം ശ്രീശങ്കര്‍. മാളവിക ഫിലിംസിന്റെ ബാനറില്‍ തോബിയാസും ഷോജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications