പൃഥ്വിരാജിന് വ്യത്യസ്തവേഷങ്ങള്‍

By Staff

പൃഥ്വിരാജിന് വ്യത്യസ്തവേഷങ്ങള്‍
മെയ് 29, 2004

ഫിലിം ചേംബറുമായുള്ള തര്‍ക്കത്തില്‍ അമ്മയുടെ നിലപാടിനെ പരസ്യമായി എതിര്‍ത്ത് വിനയന്റെ പുതിയ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന പൃഥ്വിരാജിന് തിരക്കേറുന്നു. ഒരു പിടി മികച്ച കഥാപാത്രങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ മുന്‍നിര താരമായി വളര്‍ന്ന പൃഥ്വിരാജിനെ തേടിയെത്തിയിരിക്കുന്നത്.

ജലോത്സവത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനാവുന്നത്. കുഞ്ചാക്കോ ബോബനെയായിരുന്നു നേരത്ത ഈ ചിത്രത്തില്‍ നായകനാക്കാന്‍ തീരുമാനിച്ചിരുന്നത്. സിബിയുടെ ചിത്രത്തില്‍ ആദ്യമായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

മുല്ലവള്ളിയുടെ തേന്മാവും എന്ന ചിത്രത്തിന് ശേഷം വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും. ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണിത്.

പൃഥ്വിരാജ് അഭിനയിക്കുന്ന മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നത് ജോഷിയാണ്. റണ്‍വെയുടെ വന്‍വിജയത്തിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രത്തിലെ കഥാപാത്രം താരമെന്ന നിലയിലുള്ള തന്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ലാവുമെന്നാണ് പൃഥ്വിരാജിന്റെ കണക്കുകൂട്ടല്‍.

പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തില്‍ ഏറെ അഭിനയസാധ്യതകളുള്ള ഒരു കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. എംടിയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.

പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുവരുന്ന വിനയന്റെ സത്യം എന്ന ചിത്രത്തില്‍ സഞ്ജീവ്കുമാര്‍ എന്ന പൊലീസ് ഓഫീസറായാണ് അഭിനയിക്കുന്നത്. പൊലീസ് ഓഫീസര്‍ വേഷത്തില്‍ പൃഥ്വിരാജ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X