twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇട്ടിത്തറ തമ്പിയായി ജഗതി

    By Staff
    |

    ഇട്ടിത്തറ തമ്പിയായി ജഗതി
    മെയ് 30, 2001

    അവിവാഹിതനും പണക്കാരനുമാണ് ഇട്ടിത്തറ തമ്പി. സാമൂഹ്യപ്രവര്‍ത്തനമാണ് ജോലി. നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ പ്രതികരിക്കുന്ന തമ്പിയുടെ യഥാര്‍ത്ഥ ലക്ഷ്യം നാട്ടാരുടെ മുന്നില്‍ ആളാവുക എന്നതായിരുന്നു.

    പക്ഷെ ഒട്ടേറെ ഊരാക്കുടുക്കുകളായിരുന്നു തമ്പിയുടെ വഴികളില്‍. ഒന്നഴിക്കുമ്പോള്‍ മറ്റൊന്ന് മുറുകുന്നു... ഊരാക്കുടുക്കുകളില്‍ കുടുങ്ങി നട്ടം തിരിയുന്ന ഇട്ടിത്തറ തമ്പിയെ അവതരിപ്പിക്കുന്നത് ജഗതി ശ്രീകുമാറാണ്. ഷാര്‍വി സംവിധാനം ചെയ്യുന്ന സ്പൈഡര്‍മാനിലൂടെ ഏറെക്കാലത്തിനു ശേഷം ജഗതി വീണ്ടും നായകവേഷത്തിലെത്തുന്നു.

    ജഗതിക്കു പുറമെ കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ്, മാള, മാഹിര്‍ ഖാന്‍, സായികുമാര്‍, സ്ഫടികം ജോര്‍ജ്, കോട്ടയം നസീര്‍, രാജാ സാഹിബ്, മുജീബ്, കെ.എസ്. ഹിലാരി, സതനീഷ്, ശിവറാം ചേര്‍ത്തല തമ്പാന്‍, രാജശ്രീ, ശ്രീവിദ്യ, കല്പന, മോളി മാത്യു എന്നിവരും അഭിനയിക്കുന്നു.

    പ്രസിഡന്‍സി ഫിലിംസിനു വേണ്ടി കമലുദ്ദീന്‍, അനില്‍ മാത്യു, നാസര്‍, ബിലാല്‍ എന്നിവരാണ് സ്പൈഡര്‍മാന്‍ നിര്‍മ്മിക്കുന്നത. അന്‍സാരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതുന്നത് സുരേഷ് പതിശ്ശേരി. ഭരണിക്കാവ് ശിവകുമാറിന്റെ വരികള്‍ക്ക് അജി സരസ് ഈണം പകരുന്നു. ഛായാഗ്രഹണം രാമചന്ദ്രബാബു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X