കുഞ്ചാക്കോ വീണ്ടും സജീവമാകുന്നു
കുഞ്ചാക്കോ വീണ്ടും സജീവമാകുന്നു
മെയ് 30, 2002
കുഞ്ചാക്കോ ബോബന്‍ തിരിച്ചുവരവിലാണ്. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയ്ക്കു ശേഷമുള്ള ഇടവേള ഭേദിച്ച് കുഞ്ചാക്കോ വീണ്ടും സജീവമാകുന്നു. പ്രണയവും ഹാസ്യവും നാടകീയതയും മേളിക്കുന്ന സിനിമകളിലെ നായകനായി കൗമാര മനസുകളുടെ പ്രിയതാരം വീണ്ടുമെത്തുന്നു.
ഷിബുവിന്റെ മായാമോഹിതചന്ദ്രന്‍, ജോസ് തോമസിന്റെ സ്നേഹിതന്‍, ശിവപ്രസാദിന്റെ സാമം എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ നായകനാവുന്നത്. ഒരു തിരിച്ചുവരവിന് തുണയേകാവുന്ന കഥാപാത്രങ്ങളാണ് ഈ ചിത്രങ്ങളില്‍ കുഞ്ചാക്കോ അവതരിപ്പിക്കുന്നത്.
നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയ്ക്കു ശേഷം മറ്റൊരു വ്യത്യസ്ത വേഷം ചെയ്യുകയാണ് കുഞ്ചാക്കോ മായാമോഹിതചന്ദ്രനില്‍. പോസ്റ്മാനായാണ് കുഞ്ചാക്കോ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായ ശരത്ചന്ദ്രന്‍ എന്ന പോസ്റ്മാന്‍. ചിത്രത്തിലെ നായിക പുതുമുഖം രേണുകാ മേനോനാണ്.
ജോസ് തോമസിന്റെ സ്നേഹിതനില്‍ ഒരു അടിപൊളി വേഷമാണ് കുഞ്ചാക്കോ ചെയ്യുന്നത്. ജോജി എന്ന പ്രൊഷണല്‍ ഫോട്ടോഗ്രാഫര്‍ കുഞ്ചാക്കോയുടെ സ്ഥിരം സ്റൈലിലുള്ള ഒരു ചെത്ത് വേഷമാണ്. രണ്ട് നായികമാരാണ് ചിത്രത്തില്‍ കുഞ്ചാക്കോയ്ക്ക്. നന്ദനയും പ്രീതി വിജയകുമാറും.
ശിവപ്രസാദ് സംവിധാനം ചെയ്യുന്ന സാമത്തില്‍ കുഞ്ചാക്കോയ്ക്ക് രണ്ട് നായികമാരുണ്ട്- ഉമാശങ്കരിയും സുജാ കാര്‍ത്തികയും.


Click it and Unblock the Notifications