കമല്‍ ചിത്രത്തില്‍ സിദ്ധാര്‍ഥ്, ജിഷ്ണു
കമല്‍ ചിത്രത്തില്‍ സിദ്ധാര്‍ഥ്, ജിഷ്ണു
മെയ് 30, 2002
മലയാളത്തില്‍ താരപുത്രന്മാരുടെ അരങ്ങേറ്റം തുടരുന്നു. ഗ്രാമഫോണിന് ശേഷം കമല്‍ ഒരുക്കുന്ന ചിത്രത്തില്‍ ഭരതന്റെയും കെ. പി. എ. സി. ലളിതയുടെയും മകനായ സിദ്ധാര്‍ഥും നടന്‍ രാഘവന്റെ മകന്‍ ജിഷ്ണുവുമാണ് നായകരാവുന്നത്.
കാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് നമ്മള്‍ പറയുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ഇന്നസെന്റ്, സുഹാസിനി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇഷ്ടത്തിലൂടെ ശ്രദ്ധേയനായ കലവൂര്‍ രവികുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ക്യാമറ പി. സുകുമാര്‍.
സിദ്ധാര്‍ഥ് സിനിമാ രംഗത്ത് ആദ്യമാണെന്ന് പറയാനാവില്ല. ജയരാജിന്റെ കണ്ണകിയുടെ സഹസംവിധായകനായിരുന്നു സിദ്ദാര്‍ഥ്. കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ജിഷ്ണു ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ അഛന്‍ രാഘവനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.


Click it and Unblock the Notifications