നവ്യയുടെ കളഭം തുടങ്ങി
നവ്യയുടെ കളഭം തുടങ്ങി
മെയ് 30, 2006
കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നവ്യാ നായരുടെ പുതിയ ചിത്രമാണ് കളഭം. അനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധായക ജോഡിയായ അനില്‍ ബാബു വേര്‍പിരിഞ്ഞതിനു ശേഷം അനില്‍ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കളഭം. കലാഭവന്‍ മണി നായകനായ ലോകനാഥന്‍ ഐഎഎസ് ആയിരുന്ന ആദ്യചിത്രം.
നവ്യാനായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കളഭത്തില്‍ മൂന്ന് നായകന്‍മാരുണ്ട്. തമിഴ് നടന്‍ ബാല, മണിക്കുട്ടന്‍, അരുണ്‍ എന്നിവരാണ് നായകരാവുന്നത്. ബോയ് ഫ്രന്റിലൂടെ സിനിമയില്‍ അരങ്ങേറിയ മണിക്കുട്ടന്റെ രണ്ടാമത്തെ ചിത്രമാണിത്. ഫോര്‍ ദി പീപ്പിള്‍, അമൃതം, നവംബര്‍ റെയ്ന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് കളഭത്തില്‍ അരുണ്‍ അഭിനയിക്കുന്നത്.
പൃഥ്വിരാജിനെ നായനാക്കി ഒരുക്കാന്‍ തീരുമാനിച്ചിരുന്ന മിന്നല്‍ എന്ന ചിത്രത്തിനു വേണ്ടി രവീന്ദ്രന്‍ സംഗീതം നല്‍കിയ ഗാനങ്ങളാണ് കളഭത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. റെക്കോഡിംഗിനു ശേഷം മിന്നല്‍ ഉപേക്ഷിക്കേേണ്ടിവന്നിരുന്നു.
സംഗീതത്തിനു പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ അനില്‍ പറഞ്ഞു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.


Click it and Unblock the Notifications