ബേബിയുടെ മൃതദേഹം സംസ്കരിച്ചു
ബേബിയുടെ മൃതദേഹം സംസ്കരിച്ചു
മെയ് 31, 2001
ചെന്നൈ: ചലച്ചിത്ര സംവിധായകന്‍ ബേബിയുടെ ശവസംസ്കാരം ചെന്നൈ ബസന്ത്നഗര്‍ വൈദ്യുത ശ്മശാനത്തില്‍ നടന്നു.
മെയ് 31 വ്യാഴാഴ്ചയാണ് ശവംസ്കാരം നടന്നത്. ചെന്നൈയില്‍ മഹാലിംഗപുരത്തെ സ്വവസിതയില്‍ വച്ച് മെയ് 30 ബുധനാഴ്ച രാത്രിയായിരുന്നു ബേബിയുടെ (68) അന്ത്യം.ഭാര്യ സത്യവതി. രവി, ആശ, ബീന, രൂപ എന്നിവര്‍ മക്കളും ബല്‍റാം, രഘു എന്നിവര്‍ മരുമക്കളുമാണ്.
സംവിധായകന്‍ വിന്‍സന്റിന്റെ സഹായിയായി ചലച്ചിത്രരംഗത്തെത്തിയ സ്വാമിനാഥന്‍ എന്ന ബേബി 15ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1974ല്‍ സപ്തസ്വരങ്ങള്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. ശംഖുപുഷ്പം എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ബേബിയുടെ ലിസ എന്ന ചിത്രം മലയാളത്തിലെ ഹൊറര്‍ ചിത്രങ്ങളുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരുന്നു. ലിസയുടെ വന്‍വിജയത്തിന് ശേഷം ബേബി ലിസ ബേബി എന്നുമറിയപ്പെട്ടിരുന്നു. കരിമ്പൂച്ച, സര്‍പ്പം, അനുപല്ലവി, ലവ് ഇന്‍ സിംഗപ്പൂര്‍, എന്‍എച്ച് 47, മോര്‍ച്ചറി മനുഷ്യമൃഗംഎന്നിവ ബേബിയുടെ പ്രശസ്തമായ ചിത്രങ്ങളാണ്.


Click it and Unblock the Notifications