മോഹന്‍ലാല്‍ വ്യാഘ്രമാവുന്നു
മോഹന്‍ലാല്‍ വ്യാഘ്രമാവുന്നു
മെയ് 31, 2002
വ്യാഘ്രം, മിസ്റര്‍ ബ്രഹ്മചാരി- മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന രണ്ട് ചിത്രങ്ങളാണിവ. വ്യാഘം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. മിസ്റര്‍ ബ്രഹ്മചാരി തുളസിദാസിന്റെയും.
നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും ഒന്നിക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനാവുന്നത്. ദി കിംഗ് ആയിരുന്നു ഷാജി-രണ്‍ജി ടീമിന്റെ അവസാന ചിത്രം.
ഷാജിയും രണ്‍ജിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന വ്യാഘ്രത്തില്‍ മോഹന്‍ലാല്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളുമുണ്ട്. കുറുവച്ചന്‍ എന്ന കുടിയേറ്റ പ്ലാന്ററായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
കണക്കില്ലാത്ത ഭൂസ്വത്തിന് ഉടമയാണ് കുറുവച്ചന്‍. സമ്പത്തിന്റെ മടിത്തട്ടിലാണ് അയാള്‍ ഉറങ്ങുന്നതും ഉണരുന്നതും. നായാട്ടും കൃഷിയും അയാളുടെ ജീവിതത്തിന്റെഭാഗമാണ്. ജീവിതം അയാള്‍ ശരിക്കും ആസ്വദിക്കുകയാണ്. സമ്പന്നനായ കുറുവച്ചിന്റെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുടെ കഥയാണ് വ്യാഘ്രം.
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. നരസിംഹം, രാവണപ്രഭു എന്നീ ചിത്രങ്ങളുടെ നിര്‍മാതാവും ആന്റണി പെരുമ്പാ വൂരായിരുന്നു.
തുളസിദാസ് സംവിധാനം ചെയ്യുന്ന മിസ്റര്‍ ബ്രഹ്മചാരി നിര്‍മിക്കുന്നത് അരോമ മണിയാണ്. ആദ്യമായാണ് തുളസീദാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications