മന്ത്രധ്വനിയില്‍ മനോജ് കെ. ജയന്‍
മന്ത്രധ്വനിയില്‍ മനോജ് കെ. ജയന്‍
മെയ് 31, 2003
ദീപങ്ങള്‍ സാക്ഷി എന്ന ചിത്രത്തിന് ശേഷം മനോജ് കെ. ജയന്‍ നായകനാവുന്ന ചിത്രമാണ് മന്ത്രധ്വനി.
നവാഗത സംവിധായകനായ സുനില്‍പ്രഭുവാണ് ചിത്രം ഒരുക്കുന്നത്. മന്ത്രധ്വനിയിലെ നായിക ശ്രുതികയാണ്. തമിഴ്നടിയായ ശ്രുതിക അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്. രാജസേനന്റെ സ്വപ്നം കൊണ്ടൊരു തുലാഭാരം ആണ് ശ്രുതിക ആദ്യമായി അഭിനയിച്ച മലയാള ചിത്രം.
രാജന്‍ പി. ദേവ്, ദേവന്‍, ശ്രീവിദ്യ എന്നീ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ തമിഴിലെ ഹാസ്യതാരങ്ങളായ വടിവേലുവും ശെന്തിലും അണിനിരക്കുന്നുണ്ട്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രമാണിത്.
ഏറ്റുമാനൂര്‍ ശിവകുമാറാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് മധു സംഗീതം പകരുന്നു. ക്യാമറ പി. വി. മുരുകന്‍.


Click it and Unblock the Notifications