സിനിമ പ്രതിസന്ധി: തിങ്കളാഴ്ച ചര്‍ച്ച
സിനിമ പ്രതിസന്ധി: തിങ്കളാഴ്ച ചര്‍ച്ച
മെയ് 31, 2004
കൊച്ചി: സിനിമ പ്രതിസന്ധി തീര്‍ക്കാന്‍ വീണ്ടും അമ്മ പ്രതിനിധികളും ഫിലിം ചേമ്പറിന്റെ പ്രതിനിധികളും ചര്‍ച്ച നടത്തുന്നു. ചേമ്പര്‍ നേരിട്ട് രംഗത്ത് വരാതെ ചേമ്പര്‍ നിര്‍ദ്ദേശിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളാണ് ചര്‍ച്ച നടത്തുന്നത്. മേയ് 31 തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയ്ക്ക് കൊച്ചിയിലാണ് ചര്‍ച്ച.
ചേംബര്‍ ഉന്നയിച്ച കരാറുകളില്‍ ചിലതില്‍ താരസംഘടനയായ അമ്മയ്ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുകയാണ് ചര്‍ച്ചയുടെ ലക്ഷ്യമെന്ന് പ്രസിഡണ്ട് സിയാദ് കോക്കര്‍ പറഞ്ഞു.
നടനും സംവിധായകനും നിര്‍മാതാവുമായ ലാല്‍ ആണ് ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിക്കുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, ദിലീപ് തുടങ്ങിയവരായിരിക്കും ചര്‍ച്ചയില്‍ അമ്മയെ പ്രതിനിധീകരിക്കുക.
അമ്മ എന്നൊരു സംഘടനയോ അതെന്താണ് എന്ന് ചോദിച്ചിരുന്ന ഫിലിം ചേമ്പര്‍ പ്രസിഡണ്ട് സിയാദ് കോക്കര്‍ ഒടുവില്‍ അങ്ങനെ ഒരു സംഘടന ഉണ്ടെന്ന് അംഗീകരിച്ചിരിയ്ക്കുകയാണ്. മാത്രമല്ല അമ്മ അംഗങ്ങള്‍ക്ക് ചേമ്പര്‍ മുമ്പോട്ട് വയ്ക്കുന്ന കരാറിലുള്ള സംശയങ്ങള്‍ ദൂരീകരിയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം തന്നെ പറയുന്നു.


Click it and Unblock the Notifications











