പത്മപ്രിയ വീണ്ടും മമ്മൂട്ടിയുടെ നായിക

By Staff

പത്മപ്രിയ വീണ്ടും മമ്മൂട്ടിയുടെ നായിക
മെയ് 31, 2006

കാഴ്ച എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് പത്മപ്രിയ മലയാളത്തിലെത്തിയത്. ആദ്യചിത്രത്തോടെ തന്നെ അഭിനയചാതുരിയുള്ള നടിയെന്ന പേരുനേടിയ പത്മപ്രിയ പിന്നീട് ജയറാം ചിത്രം അമൃതത്തിലും മോഹന്‍ലാല്‍ ചിത്രം വടക്കുംനാഥനിലും ആ പേര് നിലനിര്‍ത്തി. ഇപ്പോള്‍ ആദ്യ മലയാള ചിത്രത്തിലെ നായകനുമായി പത്മപ്രിയ വീണ്ടും ഒന്നിക്കുന്നു.

ജോമോന്‍ സംവിധാനം ചെയ്യുന്ന ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം എന്ന ചിത്രത്തിലാണ് പത്മപ്രിയ വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്നത്.

അധോലോകത്തിലെ വീരപരാക്രമിയായ കറന്റ് ഭാസ്കരന്റെയും അയാളുമായി ബന്ധമുള്ള മനശാസ്ത്രജ്ഞന്‍ ശാന്താറാമിന്റെയും കഥ ശ്രീനിവാസന്റെ തിരക്കഥയില്‍ വളരെ രസാവഹമായും ഒപ്പം ഉദ്വേഗഭരിതവുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കറന്റ് ഭാസ്കരനായി മമ്മൂട്ടിയും ശാന്താറാമായി ശ്രീനിവാസനുമാണ് അഭിനയിക്കുന്നത്.

സായികുമാര്‍, സലിംകുമാര്‍, ജഗദീഷ്, കെ.പി.എ.സി.ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.

ചിത്രത്തിന്റെ കഥ ജോമോന്‍ അനൂപിന്റേതാണ്. തിരക്കഥയും സംഭാഷണവും ശ്രീനിവാസന്‍ രചിച്ചിരിക്കുന്നു. സംഗീതം ഇളയരാജ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X