അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വാട്ടര്‍ ഉദ്ഘാടന ചിത്രം
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വാട്ടര്‍ ഉദ്ഘാടന ചിത്രം
ഡിസംബര്‍ 05, 2005
തിരുവനന്തപുരം: ഡിസംബര്‍ ഒന്‍പതിന് ആരംഭിക്കുന്ന കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദീപാ മേത്ത സംവിധാനം ചെയ്ത വാട്ടറായിരിക്കും ഉദ്ഘാടന ചിത്രം. ചലച്ചിത്ര അക്കാദമിയുടെ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചത്രോത്സവത്തില്‍ ലോകമെമ്പാടു നിന്നുമുള്ള 200ളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമാ വിഭാഗത്തില്‍ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലാര്‍സ് വണ്‍ ടയേഴ്സിന്റെ മാന്‍ഡേര്‍ലെയും ജര്‍മന്‍ ചിത്രമായ വെര്‍ണര്‍ ഹെര്‍ഗോസിന്റെ വൈല്‍ഡ് ബ്ലൂ യോന്‍ഡര്‍ എന്ന ചിത്രവും പ്രദര്‍ശനത്തിനുണ്ടാകും.
ഇന്ത്യ, ഇറാന്‍, വിയറ്റ്നാം, ജപ്പാന്‍, ചൈന, ശ്രീലങ്ക, ഈജിപ്ത്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മത്സരവിഭാഗത്തിലുണ്ടാകും.
ഋതുപര്‍ണ ഘോഷിന്റെ അന്തര്‍ മഹല്‍, കമലിന്റെ പെരുമഴക്കാലം, റീതു സരീന്റെ ഡ്രീമിംഗ് ലാഹ്സ തുടങ്ങിയ ചിത്രങ്ങളാണ് ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫോക്കസ് സെക്ഷനില്‍ തുര്‍ക്കിയില്‍ നിന്നുള്ള സിനിമകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications