മമ്മൂട്ടിക്ക് തുടക്കം മുതലാക്കാനായില്ല
മായാവി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തോടെയാണ് ഈ വര്‍ഷം തുടങ്ങിയതെങ്കിലും പിന്നീട് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളൊന്നും വലിയ വിജയം വരിച്ചില്ല. മായാവിയുടെ തുടക്കം ഈ വര്‍ഷം മമ്മൂട്ടിയുടേതാവുമെന്ന് തോന്നിച്ചെങ്കിലും വിജയങ്ങളുടെ തുടര്‍ച്ച സൃഷ്ടിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞില്ല.
മായാവിക്കു ശേഷം മമ്മൂട്ടിയുടേ നാല് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. കയ്യൊപ്പ്, ഒരേ കടല്‍ എന്നീ സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങളും വാണിജ്യ സിനിമയുടെ പതിവ് ഫോര്‍മുലകള്‍ക്കൊപ്പിച്ച് ഒരുക്കിയ ബിഗ് ബി, മിഷന്‍ 90 ഡേയ്സ് എന്നീ ചിത്രങ്ങളും. കയ്യൊപ്പിന് പ്രേക്ഷകരില്‍ പ്രത്യേകിച്ചൊരു പ്രതികരണവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വിഷുച്ചിത്രമായിരുന്ന ബിഗ് ബി ശരാശരി വിജയത്തിലൊതുങ്ങി.
ഏറെ പ്രതീക്ഷകളോടെയെത്തിയ മിഷന്‍ 90 ഡേയ്സ് പരാജയത്തിന്റെ പട്ടികയിലാണ് സ്ഥാനം പിടിച്ചത്. ജൂലൈയില്‍ സൂപ്പര്‍താര സിനിമകള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ മേജര്‍ രവിയുടെ മിഷന് പിടിച്ചുനില്‍ക്കാനായില്ല. എ ക്ലാസ് തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്ത് മൂന്നാഴ്ചയായപ്പോഴേക്കും ബി ക്ലാസ് തിയേറ്ററുകളിലേക്ക് പിന്‍വാങ്ങേണ്ടിവന്നു ഈ ചിത്രത്തിന്.
ഓണച്ചിത്രമായെത്തിയ ശ്യാമപ്രസാദിന്റെ ഒരേ കടലിന്റെ പ്രധാന സവിശേഷത മമ്മൂട്ടിയുടെ ഗംഭീരമായ അഭിനയമാണ്. പക്ഷേ സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന് ഓണസീസണില്‍ വിജയത്തിന്റെ മാധുര്യം നുണയാനായില്ല. റിലീസ് ചെയ്ത് ആദ്യദിവസങ്ങളില്‍ തന്നെ ശുഷ്കമായ പ്രേക്ഷകനിരക്കു മുമ്പാകെയാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്.
മായാവി പോലൊരു സൂപ്പര്‍ഹിറ്റിനാണ് ഇനി മമ്മൂട്ടി ഉറ്റുനോക്കുന്നത്. തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ക്കു ശേഷം ഒരു വന്‍വിജയം മമ്മൂട്ടിയെ സംബന്ധിച്ച് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു.
അടുത്ത പേജ്-


Click it and Unblock the Notifications