twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി പ്രതീക്ഷ നസ്രാണിയുടെ ശൗര്യത്തില്‍

    By Staff
    |

    റംസാന്‍ ചിത്രമായെത്തുന്ന നസ്രാണി, രഞ്ജി പണിക്കരുടെ ശൗര്യം എന്നീ ചിത്രങ്ങളിലാണ് ഇനി മമ്മൂട്ടിയുടെ പ്രതീക്ഷ. മമ്മൂട്ടിയുടെ മാനറിസങ്ങളെ പരമാവധി ചൂഷണം ചെയ്താണ് ഈ ചിത്രങ്ങളൊരുക്കിയിരിക്കുന്നത്.

    കോട്ടയം കുഞ്ഞച്ചന്‍, ഒരു മറവത്തൂര്‍ കനവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒരിക്കല്‍ കൂടി മമ്മൂട്ടി നസ്രാണി ഭാഷ പറയുന്നത് ജോഷി സംവിധാനം ചെയ്ത നസ്രാണിയില്‍ കാണാം. സംസാരഭാഷയില്‍ ഏറ്റവും കൂടുതല്‍ വൈവിധ്യത്തിനു ശ്രമിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. രാജമാണിക്യത്തില്‍ തിരുവനന്തപുരം ഭാഷയും തുറുപ്പുഗുലാനില്‍ കൊച്ചി ഭാഷയും പറഞ്ഞ് തന്റേതായ ശൈലിയില്‍ നര്‍മം സൃഷ്ടിക്കുന്ന മമ്മൂട്ടി കോട്ടയം ഭാഷ സംസാരിക്കുന്ന നസ്രാണിയായാണ് ജോഷി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

    കോട്ടയം കുഞ്ഞച്ചനിലേതു പോലെ ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ മുഴുവന്‍ സമയ വേഷം വെള്ള ജുബ്ബയും മുണ്ടുമാണ്. ജീവിതം അടിച്ചുപൊളിച്ചു കൊണ്ടാടുന്ന ഒരു രസികന്‍ കഥാപാത്രമാണ് ഈ ചിത്രത്തിലെ നായകനായ കൊട്ടാരത്തില്‍ ഡേവിഡ്. മമ്മൂട്ടിയുടെ മാനറിസങ്ങള്‍ പരമാവധി ചൂഷണം ചെയ്യും വിധമാണ് ഈ കഥാപാത്രത്തെ തിരക്കഥാകൃത്ത് ര‍ഞ്ജിത്തും സംവിധായകന്‍ ജോഷിയും രൂപപ്പെടുത്തിയിരിക്കുന്നത്. തന്റെ ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തില്‍ രൂപപ്പെടുത്തിയിരിക്കുന്ന ഈ കഥാപാത്രം നസ്രാണിയെ വിജയത്തിലേക്ക് നയിക്കുമെന്നാണ് മമ്മൂട്ടിയുടെ പ്രതീക്ഷ.

    ശൗര്യത്തിലെത്തുമ്പോള്‍ മമ്മൂട്ടിയുടെ മറ്റൊരു ഭാവമാണ് പ്രേക്ഷകര്‍ക്കു കാണാനാവുക. അനീതിക്കെതിരെ പോരാടുന്ന രോഷാകുലനായ നായകനെ ഒരിക്കല്‍ക്കൂടി അവതരിപ്പിക്കുകയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍. മമ്മൂട്ടിയുടെ ഇത്തരമൊരു കഥാപാത്രം പ്രേക്ഷകര്‍ കണ്ടിട്ട് കുറച്ചു കാലമായി.

    ചാട്ടുളി പോലെ നീളുന്ന സംഭാഷണങ്ങളും ആക്ഷനുമായി മമ്മൂട്ടിക്ക് തിളങ്ങാനുള്ള അവസരമാണ് രഞ്ജി പണിക്കര്‍ ഒരുക്കുന്നത്. ദുബായിലെയും പ്രജയിലെയും പോലെ അതിരു കവിഞ്ഞ വീരനായകത്വത്തിന്റെ മടുപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒഴിവാക്കി പഞ്ച് ഡയലോഗുകളും സമകാലീന രാഷ്ട്രീയത്തോടുള്ള പരിഹാസം കലര്‍ന്ന വിമര്‍ശനവുമൊക്കെ വേണ്ട വിധം ചേരുവയാക്കി ഒരു ത്രില്ലര്‍ ഒരുക്കാന്‍ രഞ്ജി പണിക്കര്‍ക്ക് കഴിഞ്ഞാല്‍ ഈ ചിത്രവും സൂപ്പര്‍ഹിറ്റാവാനുള്ള സാധ്യതളേറെയാണ്. മമ്മൂട്ടിയുടെ പ്രതീക്ഷ ഇനി ഈ രണ്ടു തട്ടുപൊളിപ്പന്‍ ചിത്രങ്ങളിലാണ്.

    മുന്‍ പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X