സൂപ്പര്‍താരങ്ങളുടെ നായികമാര്‍
പത്മപ്രിയ, മീന, നവ്യാ നായര്‍, ഗോപിക, മീരാ ജാസ്മിന്‍ തുടങ്ങിയ നടിമാരൊക്കെ സൂപ്പര്‍താരങ്ങളുടെ നായികയായിട്ടുണ്ടെങ്കിലും എല്ലാ സൂപ്പറുകളുടെയും നായികയാവാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ജയറാമിന്റെയും സുരേഷ് ഗോപിയുടെയും നായികയായി മീന അഭിനയിച്ചിട്ടുണ്ടെങ്കിലും ദിലീപിന്റെ നായികയാവാന്‍ മീനക്ക് അവസരം ലഭിച്ചിട്ടില്ല. പത്മപ്രിയയുടെയും കാര്യം സമാനം തന്നെ. മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച പത്മപ്രിയ പിന്നീട് ജയറാമിന്റെയും സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും നായികയായും അഭിനയിച്ചു. പക്ഷേ ദിലീപിനൊപ്പം പത്മപ്രിയ ഇതുവരെ അഭിനയിച്ചിട്ടില്ല.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ദിലീപിന്റെയും നായികയായിട്ടുള്ള മീരാ ജാസ്മിന്‍ ഇതുവരെ സുരേഷ് ഗോപിയുടെയും ജയറാമിന്റെയും ചിത്രങ്ങളില്‍ വേഷമിട്ടിട്ടില്ല. മോഹന്‍ലാലിന്റെയും ദിലീപിന്റെയും ജയറാമിന്റെയും നായികയായി അഭിനയിച്ച നവ്യാ നായര്‍ക്ക് സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും നായികയാവാന്‍ അവസരം ലഭിച്ചില്ല.
ദിലീപിന്റെയും മമ്മൂട്ടിയുടെയും നായികയായ നടിയാണ് ഗോപിക. ജയറാമിനൊപ്പം ഗോപിക അഭിനയിച്ചിട്ടില്ല. മോഹന്‍ലാലിനും സുരേഷ് ഗോപിക്കുമൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും നായികാവേഷമായിരുന്നില്ല.
അഞ്ച് സൂപ്പര്‍താരങ്ങളുടെയും നായികയാവാന്‍ മലയാള സിനിമയിലെ മുന്‍നിര നടിമാര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. അവര്‍ക്കു കിട്ടാത്ത അപൂര്‍വ ഭാഗ്യമാണ് ഈ വര്‍ഷം സിനിമയിലെത്തിയ ഒരു നടിക്ക് ലഭിച്ചിരിക്കുന്നത്.
അടുത്ത പേജ്-


Click it and Unblock the Notifications











