»   » സംഘടനകള്‍ നയന്‍താരയുടെ ഫോട്ടോ കത്തിച്ചു

സംഘടനകള്‍ നയന്‍താരയുടെ ഫോട്ടോ കത്തിച്ചു

Posted By:
Subscribe to Filmibeat Malayalam
Nayantara
വിവാഹിതനായ നടന്‍ പ്രഭുദേവയുമായുള്ള ബന്ധത്തില്‍ നിന്നു നടി നയന്‍താര പിന്‍മാറണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട്ടില്‍ വിവിധ സംഘടനകള്‍ രംഗത്തെത്തി.

ഝാന്‍സി റാണി വനിതാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ നയന്‍താരയ്‌ക്കെതിരെ പ്രകടനം നടത്തുകയും അവരുടെ ഫോട്ടോകള്‍ കത്തിയ്ക്കുകയും ചെയ്തു.

രാജ്യത്തിന്റെ സംസ്‌കാരത്തിനു യോജിച്ച രീതിയിലല്ല നയന്‍താര പെരുമാറുന്നതെന്നു സമിതി പ്രസിഡന്റ് കല്‍പന ആരോപിച്ചു.

നയന്‍താരയുമായുള്ള ബന്ധത്തെ തുടര്‍ന്നു തന്നെയും മക്കളെയും പ്രഭുദേവ തഴയുകയാണെന്നും അവര്‍ ഒന്നിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് പ്രഭുദേവയുടെ ഭാര്യ റംലത്ത് തിങ്കളാഴ്ച കോടതിയെ സമീപിച്ചിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam