മമ്മൂട്ടി-ഷാഫി-ആല്‍ബര്‍ട്ട് ഒന്നിക്കുന്നു

ക്ലാസ് മേറ്റ്‌സ്, സൈക്കിള്‍ എന്നീ ഹിറ്റുകളുടെ തിരക്കഥായൊരുക്കിയ ജെയിംസ് ആല്‍ബര്‍ട്ടാണ് മമ്മൂട്ടി-ഷാഫി സിനിമയുടെ തിരക്കഥയൊരുക്കുന്നത്. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥകൃത്തായി മാറിക്കൊണ്ടിരിയ്‌ക്കുന്ന ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
മുരളി ഫിലിംസിന്റെ ബാനറില്‍ മാധവന്‍ നായര്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രം അടുത്തവര്‍ഷമാദ്യം തിയറ്ററുകളിലെത്തും
യുവതാരങ്ങളെ കേന്ദ്രമാക്കി ഷാഫി ഒരുക്കിയ ലോലിപോപ്പ് വന്‍പരാജയമായി മാറിയിരുന്നു. ഇതിന്റെ ക്ഷീണം മമ്മൂട്ടി ചിത്രത്തിലൂടെ മാറ്റാമെന്നാണ് ഷാഫിയുടെ പ്രതീക്ഷ.


Click it and Unblock the Notifications











