»   » അറബിയും ഒട്ടകവും ഹാസ്യചിത്രം: പ്രിയന്‍

അറബിയും ഒട്ടകവും ഹാസ്യചിത്രം: പ്രിയന്‍

Posted By:
Subscribe to Filmibeat Malayalam
Bhavana , Mohanlal and Mukesh
വര്‍ഷങ്ങളുടെ ഇടവേയ്ക്കുശേഷം മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രയദര്‍ശനും സൂപ്പര്‍താരം മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം അറബിയും ഒട്ടകവും പി മാധവന്‍ നായരും നവംബര്‍ നാലിന് റിലീസ് ചെയ്യും.

ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് ഹൈദരാബാദില്‍ പൂര്‍ത്തിയാവുകയാണ്. മുന്‍പ് ഇവര്‍ ചെയ്തിട്ടുള്ള അടിപൊളിച്ചിത്രങ്ങളുടെ മാതൃകയില്‍ത്തന്നെയാണ് അറബിയും ഒട്ടവും പി. മാധവന്‍ നായരും തയാറാക്കിയിട്ടുള്ളത്. നര്‍മ്മമാണ് ചിത്രത്തിലെ ഹൈലൈറ്റെന്നാണ് സൂചന.

നാളുകളായി തന്നോട് പ്രേക്ഷകര്‍ ആവശ്യപ്പെട്ടപ്രകാരം ഹാസ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നതെന്നാണ് പ്രിയന്‍ പറയുന്നത്. ഇവര്‍ക്കൊപ്പം മുകേഷ്, ഭാവന, ലക്ഷ്മിറായ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.

മാധവന്‍ നായരായി മോഹന്‍ലാല്‍ വരുമ്പോള്‍ മുകേഷ് ഭഒട്ടകമാവുന്നു. അറബിയുടെ റോളില്‍ ഹിന്ദിയിലെ മുന്‍കാല വില്ലന്‍ താരം ശക്തികപൂര്‍ എത്തുന്നു. അബുദാബിയിലും ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലുമായി നടന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

സെവന്‍ ആര്‍ട്‌സ് തീയറ്ററുകളിലെത്തിക്കുന്ന ചിത്രം നവിന്‍, ജമാല്‍ അല്‍ നുയുമി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം മലയാളത്തില്‍ ഇറക്കുന്നതോടൊപ്പംതന്നെ ഹിന്ദിപതിപ്പിനുവേണ്ടിയുള്ള ജോലികള്‍ളും പുരോഗമിക്കുകയാണ്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വേഷം ഹിന്ദിയില്‍ അജയ്‌ദേവ്ഗണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Priyadarshan restarts his new Malayalam movie Arabiym Ottakavum P Madhavan Nairum after completing the shooting in Abu Dabi. Now the shooting of the film is at Ramoji Rao Film City, Hydrabad. Mukesh and Shakthi Kapoor come in important roles. Lakshmi Rai and Bhavana are the heroines of the movie, and is expected to be on theaters by the month of November,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam