ബെസ്റ്റ് ആക്ടര്‍ ക്രിസ്മസിന്

എന്നാലിപ്പോള്‍ ബെസ്റ്റ് ആക്ടറിന്റെ റിലീസ് ക്രിസ്മസിന് ഉണ്ടാവൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുള്‍പ്പടെ വന്‍ മാറ്റങ്ങളാണ് മമ്മൂട്ടി സിനിമകളുടെ റിലീസില്‍ ഉണ്ടായിരിക്കുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റായിരിക്കും ഇത്തവണത്തെ മമ്മൂട്ടിയുടെ റംസാന്‍ ചിത്രം. അര്‍ജ്ജുനോടൊപ്പം മമ്മൂട്ടി അഭിനയിച്ച വന്ദേമാതരവും ഷാജി എന്‍ കരുണന്റെ കുട്ടിസ്രാങ്കും ജൂലൈയില്‍ തന്നെ ഉണ്ടായേക്കും.
നവാഗതനായ മാര്‍്ട്ടിന്‍ പ്രാക്കാട്ട ഒരുക്കുന്ന ബെസ്റ്റ് ആക്ടറില്‍ കന്നഡ നടി ശ്രുതി രാമകൃഷ്ണനാണ് നായിക. സലീം കുമാര്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, ലാല്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങള്‍.
മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായ ആന്റോ ജോസഫാണ് ബിഗ് സ്ക്രീനിന്റെ ബാനറില്‍ ബെസ്റ്റ് ആക്ടര്‍ നിര്‍മ്മിയ്ക്കുന്നത്.
പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് ബെസ്റ്റ് ആക്ടര്‍ മമ്മൂട്ടി റിലീസ് best actor mammootty pranchiyettan and the saint release


Click it and Unblock the Notifications