»   » ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേരൂ..

ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേരൂ..

Subscribe to Filmibeat Malayalam
Bhavana
നടി ഭാവനയ്ക് ജന്മദിനത്തിന്റെ ആഘോഷം. 1986 ജൂണ്‍ ഒന്നിനാണ് നടി ഭാവന ജനിച്ചത്. ചലച്ചിത്ര രംഗത്ത് അസിസ്റ്റണ്ട് ഛായാഗ്രഹകനായ ടി. ബാലചന്ദ്രന്റെയും പുഷ്പയുടേയും മകളാണ് ഭാവന. ചലച്ചിത്രലോകത്ത് വരുന്നതിനുമുമ്പ് ഭാവനയുടെ പേര് കാര്‍ത്തിക എന്നായിരുന്നു.

സംവിധായകന്‍ കമലാണ് ആദ്യമായി ഭാവനയ്ക്ക് ചലച്ചിത്രലോകത്തേയ്ക്കുള്ള വഴി തുറന്ന് നല്‍കിയത്.

കമലിന്റെ 'നമ്മള്‍' എന്ന ചിത്രത്തില്‍ പരിമളം എന്ന ചേരി നിവാസിയായ പെണ്‍കുട്ടിയുടെ വേഷമായിരുന്നു ഭാവന അവതരിപ്പിച്ചത്. ഇപ്പോള്‍ തന്നിന്ത്യയിലെ തിരക്കുള്ള നടിയാണ് ഭാവന (ഭാവനയുടെ ചിത്രങ്ങള്‍).

മലയാള ചലച്ചിത്രങ്ങളില്‍ ശാലീന സുന്ദരിയായി അഭിനയിയ്ക്കുന്ന ഭാവന തെലുങ്കിലും തമിഴിലും അല്പം ഗ്ലാമറസാവാനും മടി കാണിയ്ക്കാറില്ല. മറുഭാഷാ ചിത്രങ്ങളിലെ ഭാവനയുടെ ഗ്ലാമര്‍ നൃത്തം കാണൂ.

നമ്മളിനു ശേഷം 'തിളക്കം, പിന്നെ, ക്രോണിക് ബാച്ചിലര്‍. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായതോടെ ഭാവനയ്ക്ക് നായികാ പദവി ലഭിച്ചു

'സിഐഡി മൂസ' എന്ന ചിത്രത്തിലാണ് ഭാവന ആദ്യമായി നായിക ആയത്. ഇത് വിജയിച്ചു. ദിലീപായിരുന്നു ഇതില്‍ നായകന്‍. പിന്നെ പിന്നോട്ട് നോക്കേണ്ടി വന്നില്ല.

ഇതിനൊപ്പം ആദ്യം അഭിനയിച്ച 'നമ്മള്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം കിട്ടി.

'ദൈവനാമത്തില്‍' എന്ന ചിത്രത്തിലെ അഭിയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഭാവനയ്ക്ക സ്വന്തമായി.


അച്ഛന്റെ സിനിമാബന്ധം വഴിയാണെങ്കിലും വളരെ യാദൃശ്ചകമായാണ് ഭാവനയ്ക്കു 'നമ്മളില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്.

തൃശൂര്‍ വിവേകോദയം സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയായിരിയ്ക്കുമ്പോഴാണ് ഭാവന ആദ്യമായി അഭിനയിയ്ക്കുന്നത്. അച്ഛന്‍ ബാലചന്ദ്രന്റെ സുഹൃത്തായ കഥാകൃത്ത് ബാലമുരളീ കൃഷ്ണയാണ് കമലിനു ഭാവനയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ മലയാളത്തിന് ഒരു നായിക നടിയെ കിട്ടി.

ഭാവനയ്ക്ക് ജന്മദിനാശംസകള്‍.

ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ചുവടെ നിങ്ങള്‍ക്കും കമന്റ് എഴുതാം.
.

Please Wait while comments are loading...

Malayalam Photos

Go to : More Photos