മാര്‍ട്ടിന്റെ ബെസ്റ്റ് ആക്ടര്‍ ഇനി ദുല്‍ഖര്‍

ഉസ്താദ് ഹോട്ടലിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കുമെന്നും അറിയുന്നു. എന്നാലീ വാര്‍ത്തയ്ക്ക് ഔദ്യോഗികമായ വിശദീകരണം നടന്റെയോ സംവിധായകന്റെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ആഡ് ഫിലിം മേക്കറായി കരിയര്‍ ആരംഭിച്ച മാര്‍ട്ടിനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മമ്മൂട്ടിയാണ്. ആദ്യചിത്രം വിജയം നേടിയതോടെ മമ്മൂട്ടിയെ തന്നെ നായകനാക്കി രണ്ടാം ചിത്രം ഒരുക്കുന്നതിന്റെ ആലോചനകളിലായിരുന്നു മാര്‍ട്ടിനെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
സെക്കന്റ് ഷോയിലൂടെ വരവറിയിച്ച ദുല്‍ഖറിന് ഓഫറുകളുടെ പെരുമഴയാണ്. മെയ് 11ന് തിയറ്ററുകളിലെത്തുന്ന ഉസ്താദ് ഹോട്ടലിന് പിന്നാലെ ദുല്‍ഖര്‍ പുതിയ പ്രൊജക്ടുകളില്‍ ഒപ്പുവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓഫറുകള്‍ അനേകം വരുന്നുണ്ടെങ്കിലും നല്ല പ്രൊജക്ടുകളില്‍ മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് താരപുത്രന്റെ തീരുമാനം.


Click it and Unblock the Notifications











