»   » ഫാസിലും റീമേക്കിനൊരുങ്ങുന്നു?

ഫാസിലും റീമേക്കിനൊരുങ്ങുന്നു?

Posted By:
Subscribe to Filmibeat Malayalam
ഒട്ടേറെ നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഫാസില്‍. എപ്പോഴും ഒരേ ട്രാക്കില്‍ പോകാന്‍ ഫാസില്‍ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടു തന്നെ പരീക്ഷണചിത്രങ്ങളെടുക്കാനും ഈ സംവിധായകന്‍ ധൈര്യം കാണിച്ചു.

ഫാസില്‍ ചിത്രങ്ങളില്‍ പലതും ഹിറ്റുകളോ സൂപ്പര്‍ ഹിറ്റുകളോ ആയിരുന്നു. എങ്കിലും ഓര്‍ക്കാപ്പുറത്ത് തിരിച്ചടികളും ഈ സംവിധായകന് നേരിടേണ്ടി വന്നു.

ഫാസിലിനെ ഒതുക്കാന്‍ കാത്തിരുന്നവര്‍ ഇതൊരു സുവര്‍ണ്ണാവസരമായി കണക്കാക്കി. അടുത്ത കാലത്തായി തുടരെ തുടരെ ചില സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ അത് ഫാസിലിന്റെ വ്യക്തി ജീവിതത്തെ ബാധിക്കുകയും ചെയ്തു.

എന്തായാലും പരാജയങ്ങളില്‍ തളര്‍ന്നു പിന്‍മാറാന്‍ ഫാസില്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടു തന്നെ സിനിമയിലേയ്ക്ക് ശക്തമായി തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍.

ഒന്നുകില്‍ ഒരു പുതിയ ചിത്രം അല്ലെങ്കില്‍ താന്‍ എടുത്ത് ഹിറ്റാക്കിയ ഏതെങ്കിലും ചിത്രത്തിന്റെ റീമേക്ക്. എന്നാല്‍ ഏതു ചിത്രമാവും താന്‍ റീമേക്ക് ചെയ്യുക എന്ന് വെളിപ്പെടുത്താന്‍ സംവിധായകന്‍ തയ്യാറല്ല. എല്ലാം സസ്‌പെന്‍സ്. എന്തായാലും ഫാസിലിനെ എഴുതിതള്ളിയവര്‍ക്ക് നല്ലൊരു മറുപടിയാവാന്‍ ആ ചിത്രത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.

English summary
Director Fasil Said that he may remake one of his super hit movie.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam