പൃഥ്വിയുടെ നായികയായി ജെനീലിയ

പതിനഞ്ചാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നത്. കേരള കഫെയിലെ ഐലന്റ് എക്‌സ്പ്രസ് എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത ശങ്കര്‍ രാമകൃഷ്ണനാണ് ഉറുമിയുടെ തിരക്കഥയൊരുക്കുന്നത്.
1498ല്‍ കോഴിക്കോട്ട് കപ്പലിറങ്ങിയ പോര്‍ച്ചുഗല്‍ നാവികനായ വാസ്‌കോഡ ഗാമയെ വകവരുത്താന്‍ ലക്ഷ്യമിടുന്ന സംഘത്തിന്റെ കഥയാണ് ഉറുമിയിലൂടെ സന്തോഷ് ശിവന്‍ പറയുന്നത്. പോര്‍ച്ചുഗീസ് രാജകുമാരിയായി ജെനീലിയ വേഷമിടുമ്പോള്‍ ഗാമയെ കൊല്ലാനെത്തുന്നവരുടെ തലവനായാണ് പൃഥ്വി അഭിനയിക്കുന്നത്. ചരിത്രവും ഫാന്റസിയും ഒരുമിയ്ക്കുന്ന ഉറുമി ബിഗ് ബജറ്റിലാണ് നിര്‍മ്മിയ്ക്കുന്നത്.
ഉറുമി ജെനീലിയ പൃഥ്വിരാജ് വാസ്‌കോഡ ഗാമ സന്തോഷ് ശിവന്‍ genelia prithviraj santosh sivan urumi vasco de gama


Click it and Unblock the Notifications