»   » പിഎസ്‌സി ബാലനില്‍ ഇന്ദ്രജിത്ത്

പിഎസ്‌സി ബാലനില്‍ ഇന്ദ്രജിത്ത്

Posted By:
Subscribe to Filmibeat Malayalam
Indrajith
പിഎസ്‌സി പരീക്ഷയെഴുത്ത് ഒരു തൊഴിലായി എടുത്ത ബാലനെന്ന കഥാപാത്രവുമായി ഇന്ദ്രജിത്തെത്തുന്നു. നവാഗതനായ സെയ്ത് ഉസ്മാന്‍ സംവിധാനം ചെയ്യുന്ന പിഎസ് സി ബാലനിലാണ് ഇത്തരമൊരു രസകരമായ കഥാപാത്രത്തെ ഇന്ദ്രജിത്ത് അവതരിപ്പിയ്ക്കുന്നത്.

തൊണ്ണൂറ്റിയൊമ്പത് തവണ പിഎസ് സി പരീക്ഷയെഴുതി ഒരിയ്ക്കല്‍ പോലും സെലക്ഷന്‍ കിട്ടാതെ നാട്ടിലൊരു സംഭവമായി മാറിയ ആളാണ് ബാലന്‍. ഒടുവില്‍ നൂറാമത്തെ പിഎസ്‌സി പരീക്ഷയ്ക്കുള്ള അറിയിപ്പും ബാലനെ തേടിയെത്തുന്നു. പരീക്ഷയെഴുതാന്‍ ബാലന്‍ ഒരുങ്ങുന്ന വേളയിലുള്ള രസകരമായ മൂഹുര്‍ത്തങ്ങളാണ് പിഎസ് സി ബാലനിലൂടെ സെയ്ത് ഉസ്മാന്‍ പറയുന്നത്.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

തീര്‍ത്തും കുടുംബപശ്ചാത്തലത്തില്‍ അവതരിപ്പിയ്ക്കുന്ന ചിത്രത്തിലെ നായിക ശ്രീദേവിയാണ്. ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, ഇന്ദ്രന്‍, കൊച്ചിന്‍ ഹനീഫ, മാമുക്കോയ, മച്ചാന്‍ വര്‍ഗ്ഗീസ് എന്നിങ്ങനെ ഹാസ്യതാരങ്ങളുടെ ഒരു വലിയനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഒസി രാജു തിരക്കഥയും സംഭാഷണവും നിര്‍വഹിയ്ക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ബി ജോയ് വര്‍ഗ്ഗീസ് ജോര്‍ജ്ജാണ്. അനില്‍ പനച്ചൂരാന്‍, ബിച്ചു തിരുമല എന്നിവരുടെ വരികള്‍ക്ക് ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. ഗോഡ്‌സ് ഐ ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഷ് കുമാര്‍ കണ്ണൂര്‍, മിഥുന്‍ സത്യ എന്നിവര്‍ ചേര്‍ന്നാണ് പിഎസ് സി ബാലന്‍ നിര്‍മ്മിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam