»   » എം.ടി-ഹരിഹരന്‍ ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകന്‍

എം.ടി-ഹരിഹരന്‍ ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകന്‍

Posted By:
Subscribe to Filmibeat Malayalam
Indrajith
പൃഥിരാജ് മലയാളത്തിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്നു കെട്ടിഘോഷിക്കപ്പെട്ടും, അഹങ്കാരി, അധിക പ്രസംഗി എന്നൊക്കെ പഴി കേട്ടും എന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കാതെയാണ് സഹോദരന്‍ ഇന്ദ്രജിത്തിന്റെ വളര്‍ച്ച. ഒരേ സമയം നായക, പ്രതിനായക വേഷങ്ങളും, ഹാസ്യവും എല്ലാം ചെയ്ത് തന്റേതായ ഒരു സ്ഥാനം കണ്ടെത്താന്‍ ഇന്ദ്രജിത്തിന് കഴിഞ്ഞിട്ടുണ്ട്.

നായക വേഷങ്ങളില്‍ വന്ന ചലച്ചിത്രങ്ങളൊന്നും ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റ് ആയില്ലെങ്കിലും ഇവയിലെല്ലാം ഇന്ദ്രജിത്തിന്റെ പ്രകടനം പ്രേക്ഷക ശ്രദ്ധയും വിമര്‍ശന ശ്രദ്ധയും പിടിച്ചു പറ്റിയവയാണ്. എത്ര ചെറിയ കഥാപാത്രം ചെയ്താലും അവയോടെല്ലാം നീതി പുലര്‍ത്താന്‍ ഇന്ദ്രജിത്തിന് കഴിഞ്ഞിട്ടുണ്ട്.

ആത്മാര്‍ത്ഥയും കഴിവും എത്ര വൈകിയാണെങ്കിലും അംഗീകരിക്കപ്പെടും എന്നാണല്ലോ. മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും വലിയ കൂട്ടുകെട്ട് എന്നു വിശേഷിപ്പിക്കാവുന്ന എംടി-ഹരിഹരന്‍ ടീമിന്റെ പുതിയ ചലച്ചിത്രത്തിലേക്ക് നായകനായ നറുക്ക് വീണിരിക്കുന്നത് ഇന്ദ്രനാണ്.

എംടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങാന്‍ പോകുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രമായ രണ്ടാമൂഴത്തിനു മുന്‍പായി ഇതേ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം ഇന്ദ്രജിത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ നാഴികക്കല്ലായി മാറം എന്നു തന്നെ ഉറപ്പിക്കാം.

മോഹന്‍ലാല്‍ ഭീമനായെത്തുന്ന രണ്ടാമൂഴത്തിന് കൂടുതല്‍ തയ്യാറെടുപ്പുകള്‍ ആവശ്യമായതിനാല്‍ ആണ് അതിനു മുന്‍പ് ഇതേ കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രത്തിന് അരങ്ങൊരുങ്ങിയത്. ഈ പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവും ഹരിഹരന്‍ ആയിരിക്കും.

ഇപ്പോള്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന, അരുണ്‍കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഈ അടുത്തകാലത്തിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രം ഏറെ പ്രശംസ നേടിക്കഴിഞ്ഞു. വികെ പ്രകാശ് സംവിധാനം ചെയ്ത ഇന്ദ്രജിത്ത് ചിത്രമായ കര്‍മ്മയോഗി ഇതിനകം ലോകമെമ്പാടുമുള്ള നിരവധി ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. വൈകാതെ കര്‍മ്മയോഗി കേരളത്തിലെ തിയറ്ററുകളില്‍ എത്തും.

ഇന്ദ്രജിത്തിലെ നടനുള്ള അംഗീകാരം തന്നെയായാണ് ഈ പുതിയ എംടി കഥാപാത്രം തേടിയെത്തിയിരിക്കുന്നത്. ഈ ചലച്ചിത്രം ഇന്ദ്രജിത്തിന്റെ അഭിനയ ജീവിതത്തില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറന്നിടും എന്നുറപ്പിക്കാം.

English summary
New movie of MT and Hariharan casts Indrajith as main character. This movies will be out before their to be prodused movie Randamoozham. Mohanlal will act as Bheeman in this movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam