»   » മമ്മൂട്ടിച്ചിത്രത്തില്‍ ജയപ്രദ അഭിനയിക്കുന്നു

മമ്മൂട്ടിച്ചിത്രത്തില്‍ ജയപ്രദ അഭിനയിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Jayaprada
വരാനിരിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം കിങ് ആന്റ് കമ്മീഷണറില്‍ പഴയകാല നായിക ജയപ്രദ അഭിനയിക്കുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും കളക്ടറും പൊലീസ് കമ്മീഷണറുമായി അഭിനയിക്കുന്ന ചിത്രം ഷാജി കൈലാസ് ആണ് സംവിധാനം ചെയ്യുന്നത്.

ജയപ്രദയ്‌ക്കൊപ്പം കന്നഡ താരമായ സഞ്ജനയും യുവനായിക സംവൃത സുനിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ഇരുപത്് വര്‍ഷങ്ങള്‍ക്കുശേഷം രഞ്ജി പണിക്കരും ഷാജി കൈലാസും ഒന്നിയ്ക്കുന്ന ചിത്രം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

രണ്ട് ചിത്രങ്ങളിലായി മമ്മൂട്ടിയും സുരേഷ് ഗോപിയും ചെയ്ത പ്രമുഖ കഥാപാത്രങ്ങളാണ് ഈ ചിത്രത്തില്‍ ഒന്നിയ്ക്കുന്നത്. മമ്മൂട്ടി ജോസഫ് അലക്്‌സ് ഐഎഎസ് ആകുമ്പോള്‍ സുരേഷ് ഭരത്ചന്ദ്രന്‍ ഐപിഎസ് ആകുന്നു. ഏറെ പ്രധാനപ്പെട്ട റോളാണ് ജയപ്രദയുടേതെന്നാണ് സൂചന.

മോഹന്‍ലാല്‍ അനുപം ഖേര്‍ എന്നിവര്‍ക്കൊപ്പം ജയപ്രദ അഭിനയിച്ച പ്രണയം എന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യും. ഇതിന് മുമ്പ് ദേവദൂതന്‍ എന്ന ചിത്രത്തിലും ജയപ്രദ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നു. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ഹിന്ദിച്ചിത്രമായ സ്വാമി വിവേകാനന്ദയില്‍ ജയപ്രദയും മമ്മൂട്ടിയും അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഇവര്‍ ഒന്നിയ്ക്കുന്നത് ഇതാദ്യമാണ്.

English summary
In the film for the first time Mammootty's character he played in the The King, Joseph Alex IAS, will clash with Suresh Gopi's Bharathchandran IPS of The Commissioner fame. Jaya Prada and Sanjjanaa play female lead while Samvrutha, Jagathy, Devan, Salimkumar, Janardhanan and Vijayaraghavan are in the supporting cast

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam