ജിത്തുവിന്റെ ത്രില്ലര്‍ മൂവിയില്‍ ദിലീപ്

ഡിറ്റക്ടീവ് എന്ന ക്രൈം ത്രില്ലറിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ജിത്തുവിന് ഒരു കുടുംബ ചിത്രത്തിലൂടെയാണ് ആദ്യ ഹിറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
മമ്മി ആന്റ് മിയ്ക്ക ശേഷം അതുപോലൊരു കുടുംബചിത്രം ഈ സംവിധായകനില്‍ നിന്നുണ്ടാവുമെന്നാണ് ഏവരും പ്രതീഷിച്ചിരുന്നത്. എന്നാല്‍ ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഒരു ത്രില്ലര്‍ മൂവി ഒരുക്കാനാണ് സംവിധായകന്റെ തീരുമാനം.
സിനിമയുടെ കടലാസ് ജോലികളില്‍ മുഴുകിയിരിക്കുകയാണ് ജിത്തു. ഈ വര്‍ഷാവസാനം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ഈസ്റ്റ്‌കോസ്റ്റ് വിജയനാണ്.


Click it and Unblock the Notifications











