»   » മമ്മൂട്ടിയും കാസനോവയാകുന്നു!

മമ്മൂട്ടിയും കാസനോവയാകുന്നു!

Posted By:
Subscribe to Filmibeat Malayalam
Mammootty
മോഹന്‍ലാല്‍ ഏത് വേഷം ചെയ്താലും സമാനമായ ഒരു കഥാപാത്രത്തെ ഏതാണ്ട് അതേ കാലഘട്ടത്തില്‍ മമ്മൂട്ടിയും അവതരിപ്പിക്കും. തിരിച്ചും ഇങ്ങനെ സംഭവിക്കാറുണ്ട്.

ലാലിന്റെ മാടമ്പിപോലെയായിരുന്നു കെട്ടിലും മട്ടിലും മമ്മൂട്ടിയുടെ പരുന്ത്. ഇങ്ങനെ ഇതിവൃത്തം കൊണ്ടും പേരുകൊണ്ടുമെല്ലാം സമാനമായ എത്രയോ കഥാപാത്രങ്ങള്‍ രണ്ടുപേരുടേതുമായി വന്നിട്ടുണ്ട്. ലാലിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് പകരമെന്നോണം മമ്മൂട്ടിയുടെ കോട്ടയം ബ്രദേഴ്‌സ് എന്ന മമ്മൂട്ടിച്ചിത്രം വരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനും പിന്നാലെ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രമായ കാസനോവയ്ക്ക് സമാനമായി മമ്മൂട്ടിയും അവതരിക്കുകയാണ്. ഫഌവര്‍ മര്‍ച്ചന്റായി മോഹന്‍ലാല്‍ വേഷമിടുന്ന ചിത്രത്തിന് സമാനമായി മമ്മൂട്ടി അഭിനയിക്കുന്നത് കള്ളക്കാമുകന്‍ എന്ന ചിത്രത്തിലാണ്.

ജോണി ആന്റണിയാണ് മമ്മൂട്ടിയ്ക്കും ഒരു കാസനോവ പരിവേഷം നല്‍കുന്നത്. മോഹന്‍ലാലിന്റെ ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രം ഒട്ടേറെ കാമുകിമാരുള്ളയാളാണ്. ഇതേപോലെത്തന്നെ പലതരം പ്രണയത്തിന് പ്രാധാന്യം നല്‍കിയാണത്രേ മമ്മൂട്ടിയുടെ കള്ളക്കാമുകനും ഒരുങ്ങുക.

മിലന്‍ ജലീല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2012ലെ വിഷുവിന് റിലീസ് ചെയ്യത്തക്കവിധത്തില്‍ 2011 ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന. ഉദയ്കൃഷ്ണ-സിബി കെ തോമസ് ആണ് തിരക്കഥ രചിക്കുന്നത്.

ഇതിന് മുമ്പും മമ്മൂട്ടി റോമിയോ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത കുട്ടേട്ടന്‍ ന്നെ ചിത്രത്തിലെ കഥാപാത്രം ഇത്തരത്തിലൊന്നായിരുന്നു. കുട്ടേട്ടനിലെ കഥാപാത്രത്തോട് ഏറെ സാമ്യതകള്‍ പുലര്‍ത്തുന്നതായിരിക്കും കള്ളക്കാമുകന്‍ എന്നാണ് സൂചന.

തുറുപ്പുഗുലാന്‍, പട്ടണത്തില്‍ ഭൂതം എന്നിവയാണ് ജോണി ആന്റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രങ്ങള്‍. തുറുപ്പുഗുലാന്‍ വന്‍ ഹിറ്റായപ്പോള്‍ പട്ടണത്തില്‍ ഭൂതം വലിയ പരാജയമായിരുന്നു.

English summary
Johny antony plans a film with mammootty. Reports says that in this film Mammootty will act as a romeo, its name will be like Kallakamukan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam