»   » കരീന വിദ്യയ്ക്കു പഠിയ്ക്കുന്നു

കരീന വിദ്യയ്ക്കു പഠിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
 Kareena Kapoor
ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിലൂടെ വിദ്യ ബോളിവുഡില്‍ തന്റെ ഇമേജ് പൊളിച്ചെഴുതിയിരിക്കുകയാണ്. വിദ്യയുടെ അമിത ഗ്ലാമര്‍ പ്രകടനത്തിനെതിരെ പലരും വാളെടുക്കുമ്പോഴും കരീന വിദ്യയെ തന്റെ ഗുരുവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

വിദ്യയുടെ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം കരീന കാണുകയായിരുന്നില്ല, പഠിയ്ക്കുകയായിരുന്നുവെന്നാണ് നടിയ്‌ക്കൊപ്പമുള്ളവര്‍ പറയുന്നത്.
ഡേര്‍ട്ടി പിക്ചര്‍ കാണാനിരുന്ന കരീന വിദ്യയുടെ ഓരോ ചലനവും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഓരോ ഡയലോഗും പറയുമ്പോഴുള്ള നടിയുടെ മുഖഭാവങ്ങളും കരീന പ്രത്യേകം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഹീറോയ്ന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ബെബോ വിദ്യയുടെ പാത പിന്‍തുടരാനുള്ള ഒരുക്കത്തിലാണ്. ഹീറോയ്‌നും ഒരു നടിയുടെ ജീവിത കഥ തന്നെയാണ് പറയുന്നത്.

സില്‍ക്കിന്റെ ജീവിതം ഭംഗിയായി വെള്ളിത്തിരയിലെത്തിച്ച വിദ്യയില്‍ നിന്ന് തനിയ്ക്ക് ചിലതെല്ലാം പഠിയ്ക്കാനുണ്ടാവുമെന്ന് കരീനയ്ക്ക് തോന്നിയാല്‍ അതില്‍ അത്ഭുതമില്ല. എന്തായാലും ഹീറോയ്ന്‍ പുറത്തിറങ്ങുന്നതോടെ വിദ്യയെ വെട്ടിച്ച് കരീന ബോളിവുഡിലെ മോസ്റ്റ് സെക്‌സി ഗേള്‍ ആവുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Actress Kareena Kapoor seems to have come out in full support of The Dirty Picture. Kareena, who caught up the private screening at Pixon (Pali Hill,Khar) went gaga over the film and especially on Vidya Balan's critically acclaimed performance.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam