35, 60, 63, 68 ഇതിലേതാണ് മമ്മൂട്ടിയുടെ വയസ്സ്?

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മമ്മൂട്ടിയുടെ ആരാധകരവൃന്ദങ്ങളെല്ലാം പ്രിയനടന്റെ ജന്മദിനമാഘോഷിയ്ക്കാറുണ്ടെങ്കിലും താരത്തിന്റെ വയസ്സെത്രയെന്ന കാര്യത്തില്‍ അവര്‍ക്കും വലിയ പിടിയില്ല. അറിയാമെങ്കില്‍ തന്നെ അവര്‍ പുറത്തുപറയാറുമില്ല.
എന്തായാലും മമ്മൂട്ടിയുടെ വയസ്സെന്ന സമസ്യയ്ക്കുത്തരം തേടിയാല്‍ കിട്ടുന്നത് മൂന്ന് തരം ഉത്തരം. എന്നാല്‍ ഈ ഉത്തരങ്ങള്‍ ശരിയാണോയെന്ന് നടന്റെ മുഖത്ത് നോക്കി ചോദിയ്ക്കാന്‍ ധൈര്യമുള്ളവര്‍ പക്ഷേ കുറയും.
വര്‍ഷാവര്‍ഷം വിദേശത്തേക്ക് പറക്കുമ്പോള്‍ വിമാനത്താവളത്തില്‍ മമ്മൂട്ടി കാണിയ്ക്കുന്ന പാസ്‌പോര്‍ട്ടിലെ ജനനതീയതി പ്രകാരം 2011 സെപ്റ്റംബര്‍ ഏഴിന് അറുപത് തികയും. ഇനിയിപ്പോള്‍ മഹാരാജിസിലെയും ലോ കോളെജിലെയും മമ്മൂട്ടിയുടെ സഹപാഠികളുടെ പ്രായം വച്ച് നോക്കിയാല്‍ വയസ്സ് 63 കഴിഞ്ഞിട്ടുണ്ടാവണം. ഇനിയിപ്പോള്‍ മമ്മൂട്ടിയുടെ എതിരാളിയായ സൂപ്പര്‍താരത്തിന്റെ ആരാധകരോട് ചോദിച്ചാല്‍ അവര്‍ സംശയവുമില്ലാതെ പറയും 68 കഴിഞ്ഞുവെന്ന്. അതുപോലെ മമ്മൂട്ടി ആരാധകരോട് ചോദിച്ചാല്‍ മറ്റേ സൂപ്പര്‍സ്റ്റാറിന്റെ വയസ്സിന്റെ കണക്കും അവരുടെ കൈയ്യിലുണ്ടാവും.
എന്തായാലും ഇപ്പോഴും മമ്മൂട്ടിയെന്ന ചുള്ളനെക്കണ്ടാല്‍ പെമ്പിള്ളാര്‍ ഈച്ച പോലെ പൊതിയും. അവരോട് ഈ വയസ്സിന്റെ കണക്കുപറഞ്ഞാല്‍ ചിലപ്പോള്‍ ചെരുപ്പൂരി തല്ലുംകിട്ടിയെന്നും വരാം. സൂക്ഷിയ്ക്കുക. ..
ആദ്യപേജില്‍
പ്രായത്തെ തോല്‍പ്പിയ്ക്കുന്ന മമ്മൂട്ടി


Click it and Unblock the Notifications











