»   » മമ്മൂട്ടി ആരാധകര്‍ സംവിധായകനെ കയ്യേറ്റം ചെയ്തു

മമ്മൂട്ടി ആരാധകര്‍ സംവിധായകനെ കയ്യേറ്റം ചെയ്തു

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടിയോടു പ്രതിഷേധം രേഖപ്പെടുത്തിയ സമാന്തര ചലച്ചിത്ര പ്രവര്‍ത്തകനെ താരത്തിന്റെ ആരാധകര്‍ മര്‍ദിക്കാന്‍ ശ്രമിച്ചതു സാഹിത്യ അക്കാദമി വളപ്പില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ല.

കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ രവീന്ദ്രന്റെ ഭൗതികശരീരം അക്കാദമിയില്‍നിന്നു ശ്മശാനത്തിലേക്കു കൊണ്ടുപോയ ഉടനെയാണു പ്രശ്‌നമുണ്ടായത്. ഉച്ചയ്ക്ക് 12 ന് മൃതദേഹം പൊതുദര്‍ശനത്തിനായി അക്കാദമിയില്‍ വെയ്ക്കാനും രണ്ടിന് സംസ്‌കാരച്ചടങ്ങുകള്‍ക്കു കൊണ്ടുപോകാനുമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈറോഡില്‍നിന്നു വന്ന മമ്മൂട്ടിക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ നാലുവരെ മൃതദേഹം അക്കാദമിയില്‍ത്തന്നെ വച്ചു.

അന്ത്യാഞ്ജലിയര്‍പ്പിച്ച് പുറത്തിറങ്ങിയ മമ്മൂട്ടിയോട് കവിയും സമാന്തര ചലച്ചിത്ര പ്രവര്‍ത്തകനുമായ രാജു നാരായണത്ര മൃതദേഹത്തെ ഇങ്ങനെ അപമാനിക്കരുതെന്നു വിളിച്ചുപറയുകയായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സമയനിഷ്ഠ പാലിയ്ക്കണമെന്നും രാജു വിളിച്ചുപറഞ്ഞു.

മമ്മൂട്ടി പുഞ്ചിരിച്ച് കാറില്‍ കയറി പോയെങ്കിലും ക്ഷുഭിതരായ ആരാധകര്‍ രാജുവിനെ വളഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം കൈയേറ്റത്തിലെത്തിലെത്തുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവര്‍ ഇടപെട്ട് ഇരുകൂട്ടരേയും പിടിച്ചുമാറ്റി. പിന്നീട് പോലീസ് സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ ശമിച്ചു.

കവി അയ്യപ്പന്റെ മൃതദേഹം സംസ്‌ക്കരിയ്ക്കാതെ ദിവസങ്ങള്‍ വച്ചുതാമസിച്ചിപ്പ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ പ്രതികരിച്ചതെന്നു രാജു പറഞ്ഞു. കൈക്കു നിരസാര പരുക്കേറ്റ രാജുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English summary
Poet and short filmmaker Raju Narayanithra was manhandled by a group of Mammootty fans as he criticised the actor for coming late to pay homage to director Raveendran alias Chintha Ravi yesterday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam