»   » അറബി Vs വ്യാപാരി: ക്രിസ്മസിന് തീപാറും

അറബി Vs വ്യാപാരി: ക്രിസ്മസിന് തീപാറും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/06-mammootty-mohanlal-xmas-clash-2-aid0032.html">Next »</a></li></ul>
 Venicile Vyapari Vs Arabiyum Ottakavum
സമരങ്ങളും വിലക്കുകളും മൂലം ശ്വാസംമുട്ടിയ മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകളുമായി മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകള്‍ തിയറ്ററുകളിലേക്ക്.

ഇരുതാരങ്ങളുടെയും ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്ന അറബിയും ഒട്ടകവും പി മാധവന്‍നായരും, വെനീസിലെ വ്യാപാരി എന്നീ സിനിമകള്‍ ക്രിസ്മസ് ചിത്രങ്ങളായി തിയറ്ററുകളിലേക്കെത്തുമ്പോള്‍ പ്രതീക്ഷകള്‍ മാത്രമല്ല ആശങ്കകളും മോളിവുഡിനെ ഗ്രസിയ്ക്കുകയാണ്.

നേരത്തെ കേട്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായി സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ഒരേദിനത്തിലാണ് ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഇതുപ്രകാരം ഡിസംബര്‍ 16ന് ഈ രണ്ട് വമ്പന്‍ സിനിമകളും തിയറ്ററുകളിലെത്തും. അറബിയും വ്യാപാരിയും റിലീസായി ഒരാഴ്ചയ്ക്ക് ശേഷം ഡിസംബര്‍ 23ലേക്കാണ് വെനീസിലെ വ്യാപാരി ചാര്‍ട്ട് ചെയ്തിരുന്നത്.

കോടികള്‍ മുടക്കിയെത്തുന്ന സിനിമകളുടെ ഏറ്റുമുട്ടല്‍ ഒഴിവായിരുന്നത് വിപണി ഏറെ ആശ്വാസത്തോടെയാണ് കണ്ടിരുന്നത്. ഇതിലേതെങ്കിലും ചിത്രം ഏറ്റുമുട്ടി തകരുന്നത് വിപണിയ്ക്ക് കനത്ത ദോഷം ചെയ്യുമെന്നതിനാലാണ് ക്ലാഷ് ഉണ്ടാകാതിരിയ്ക്കാന്‍ ശ്രമിച്ചത്.
അടുത്ത പേജില്‍
ചരിത്രമെഴുതാനായി മമ്മൂട്ടിയും ലാലും വീണ്ടും

<ul id="pagination-digg"><li class="next"><a href="/news/06-mammootty-mohanlal-xmas-clash-2-aid0032.html">Next »</a></li></ul>
English summary
It is confirmed Mammootty’s Venicile Vyapari and Mohanlal’s Arabiyum Ottakavum P Madhavan Nairum will release on the same day- December 16

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam