»   » മമ്മൂട്ടിയുടെ മകന്റെ വിവാഹം ഡിസംബറില്‍

മമ്മൂട്ടിയുടെ മകന്റെ വിവാഹം ഡിസംബറില്‍

Posted By:
Subscribe to Filmibeat Malayalam
Mammootty and son Salman
നടന്‍ മമ്മൂട്ടിയുടെ മകന്‍ ദില്‍്ക്കര്‍ സല്‍മാന്റെ വിവാഹം ഡിസംബര്‍ 22ന് ചെന്നൈയില്‍ നടക്കും. തുടര്‍ന്ന് 26ന് വിവാഹസല്‍ക്കാരവുമുണ്ടാകും.

മമ്മൂട്ടിതന്നെയാണ് മകന്റെ വിവാഹത്തീയതി അറിയിച്ചിരിക്കുന്നത്. വിവാഹം സ്വകാര്യമായ ചടങ്ങായിരിക്കുമത്രേ. പുത്രവധു വടക്കേഇന്ത്യയിലെ മുസ്ലീം കുടുംബത്തില്‍ നിന്നാണെന്നും ചെന്നൈയിലാണ് താമസിക്കുന്നും മമ്മൂട്ടി പറഞ്ഞു.

ആര്‍കിടെക്ചര്‍ ബിരുദവിദ്യാര്‍ഥിയാണ് വധു. ഇവരുടേത് പ്രണയവിവാഹമല്ലെന്നും കുടുംബങ്ങള്‍ ആലോചിച്ചുറപ്പിച്ചതാണെന്നും മമ്മൂട്ടി പറയുന്നു.

ദുബയിലെ ബിസിനസുകളും മമ്മൂട്ടിയുടെ സിനിമാനിര്‍മാണ വിതരണക്കമ്പനിയായ പ്ലേഹൗസിന്റെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് സല്‍ാനാണ്. അമേരിക്കയില്‍ നിന്നുമാണ് സല്‍മാന്‍ എംബിഎ ബിരുദം നേടിയത്.

ആദായനികുതി റെയ്ഡിനും തുടര്‍്ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കും ശേഷം ഇതാദ്യമായിട്ടാണ് മമ്മൂട്ടി മാധ്യമങ്ങളോട് സംസാരിക്കുന്നത്.

സല്‍മാന്റെ വിവാനിശ്ചയത്തിന്റെ തിരക്കുകള്‍ക്കിയെയാണ് മമ്മൂട്ടിയുടെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്.

റെയ്ഡും കോലാഹലങ്ങളും കഴിഞ്ഞ് മമ്മൂട്ടി ഇപ്പോള്‍ ഷൂട്ടിങില്‍ സജീവമായിരിക്കുകയാണ്. ഇപ്പോള്‍ ആലപ്പുഴയില്‍ വെനീസിലെ വ്യാപാരിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മമ്മൂട്ടി.

English summary
Mammootty's son Dilkar Salman's will tie the knot on December 22nd at Chennai. It will be a private function

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam