ബെസ്റ്റ് ആക്ടര്‍ ഡിസം 9ന് തിയറ്ററുകളില്‍

മമ്മൂട്ടിയുടെ തന്നെ ആഗസ്റ്റ് 15 അടുത്ത വര്‍ഷത്തേക്ക് മാറ്റിയതോടെയാണ് ബെസ്റ്റ് ആക്ടര്‍ ക്രിസ്മസ് റിലീസായി തീരുമാനിയ്ക്കപ്പെട്ടത്.
മമ്മൂട്ടിയ്‌ക്കൊപ്പം ലാല്‍, നെടുമുടി വേണു, സലീം കുമാര്‍, ശ്രീനിവാസന്‍, എന്നിങ്ങനെ വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. ബിഗ് സ്‌ക്രീന്‍ എന്‍ര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നൗഷാദ് നിര്‍മിയ്ക്കുന്ന ചിത്രം പ്ലേഹൗസ് റിലീസ് ചെയ്യും.
ഡേറ്റ് മാറ്റം മമ്മൂട്ടി ചിത്രത്തിന് ഏറെ ഗുണകരമാവുമെന്നാണ് വിലയിരുത്തപ്പെടല്‍. ഒരാഴ്ച മറ്റൊരു സിനിമയുടെ വെല്ലുവിളികളുമില്ലാതെ ബെസ്റ്റ് ആക്ടറിന് മുന്നേറാം. എന്നാല്‍ ഡിസംബര്‍ 16ന് മോഹന്‍ലാല്‍-മേജര്‍ രവി ടീമിന്റെ കാണ്ടഹറും 24ന് ദിലീപ്-ഷാഫി കൂട്ടികെട്ടിന്റെ മേരിയ്ക്കുണ്ടൊരു കുഞ്ഞാടും തിയറ്ററുകളിലെത്തുന്നതോടെ ബോക്‌സ് ഓഫീസ് പോരാട്ടത്തിന് ചൂടേറും.
കാണ്ടഹാര്‍ ക്രിസ്മസ് ബെസ്റ്റ് ആക്ടര്‍ മമ്മൂട്ടി റിലീസ് best actor christmas kandahar mammootty release


Click it and Unblock the Notifications