»   » ഇന്ത്യന്‍ റുപ്പി കാണാന്‍ മണിരത്‌നവും സുഹാസിനിയും

ഇന്ത്യന്‍ റുപ്പി കാണാന്‍ മണിരത്‌നവും സുഹാസിനിയും

Posted By:
Subscribe to Filmibeat Malayalam
Maniratnam with Suhasini
പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇന്ത്യന്‍ റുപ്പിയുടെ പ്രീമിയര്‍ ഷോ ചെന്നൈയിലെ ഫോര്‍ ഫ്രെയിം തിയേറ്ററില്‍ നടന്നു.

തമിഴ്, മലയാളം ചലച്ചിത്രരംഗത്തെ പ്രമുഖര്‍ പ്രീമിയര്‍ ഷോയ്ക്ക് എത്തിയിരുന്നു. പ്രമുഖ സംവിധായകന്‍ മണിരത്‌നം, ഭാര്യയും നടിയുമായ സുഹാസിനി, ലിസി പ്രിയദര്‍ശന്‍, നടിമാരായ സ്‌നേഹ, രൂപ മഞ്ജരി, നടനും സംവധായകനുമായ ചേരന്‍, നടന്‍ പ്രസന്ന, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തുടങ്ങിയവര്‍ ഷോ കാണാനെത്തിയിരുന്നു.

പണമുണ്ടാക്കാന്‍ ആഗ്രഹിച്ച് പലവഴികള്‍ തേടുന്ന ഒരു ചെറുപ്പക്കാരനെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജീവിതത്തിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന ചെറുപ്പക്കാരനാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജയപ്രകാശ്.

സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി പണമുണ്ടാക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്. പിന്നീട് ജയപ്രകാശ് തന്നെ വിചാരിക്കാത്ത തലങ്ങളിലേക്കാണ് അയാളുടെ ജീവിതം മുന്നേറുന്നത്. ഇന്ത്യന്‍ റുപ്പി പണത്തെക്കുറിച്ചുള്ള സിനിമ കൂടിയാണെന്ന് സംവിധായകന്‍ രഞ്ജിത്ത് വ്യക്തമാക്കിക്കഴിഞ്ഞു.

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ റുപ്പിയുടെ നിര്‍മ്മാണം. ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. പ്രിഥ്വിരാജിനേയും റിമ കല്ലിങ്കലിനേയും കൂടാതെ തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്റ്, ജഗതി ശ്രീകുമാര്‍, ലാലു അലക്‌സ്, മാമുക്കോയ , തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Indian Rupee Premiere Show Event held at Four Frame Preview Theatre Chennai. Sneha, Rupa Manjari, Cheran, Prasanna, Suhasini Maniratnam, Lissy Priyadarshan, Director Maniratnam, Four Frames manager Kalyanam watched the movie,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam