»   » മീര ജാസ്മിന്‍ വീണ്ടും അതൃപ്തി സമ്പാദിക്കുന്നു

മീര ജാസ്മിന്‍ വീണ്ടും അതൃപ്തി സമ്പാദിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/06-meera-jasmine-throwing-starry-tantrums-2-aid0031.html">Next »</a></li></ul>
Meera Jasmine
ദേശീയ അവാര്‍ഡ് ജേത്രിയായ നടി മീര ജാസ്മിന്‍ നല്ല നടിയാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ആദ്യകാലത്ത് നല്ലനടിയായി സംവിധായകരുടെ പ്രിയപ്പെട്ടവളായിരുന്ന താരത്തിന്റെ ഇമേജ് പിന്നീട് വല്ലാതെ ഇടിഞ്ഞിരുന്നു.

സമയനിഷ്ടയില്ലായ്മയും കടുംപിടുത്തവുമെല്ലാമാണ് മീരയില്‍ സംവിധായകരും മറ്റ് ചലച്ചിത്രപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ക്ക് അനിഷ്ടം ജനിപ്പിച്ച കാര്യങ്ങള്‍. മലയാളത്തില്‍ കല്‍ക്കത്താ ന്യൂസ് എന്ന ചിത്രത്തിന് ശേഷം അതിന്റെ നിര്‍മ്മാതാവ് തമ്പി ആന്റണി മീരകാരണം കൂടുതല്‍ ചെലവാക്കേണ്ടിവന്ന തുകയെക്കുറിച്ചും മറ്റും പലപ്പോഴും അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.

താരസംഘടനയായ അമ്മയുടെ ട്വിന്റി20എന്ന ചിത്രത്തിനായി മീര എത്താതിരുന്നതും വലിയ വിവാദമായി. ഇതോടെ മീരയുടെ സ്ഥിരം നായകനായിരുന്ന ദിലീപ് പോലും മീരയോട് ചൊടിച്ചു.

അടുത്തകാലത്തായി മീരയെ വാര്‍ത്തകളിലൊന്നും കാണുന്നില്ല, വിവാഹം കഴിയ്ക്കാന്‍ പോവുകയാണെന്നും അഭിനയം നിര്‍ത്തുന്നുവെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും മീര വാര്‍ത്തകളിലേയ്‌ക്കെത്തുകയാണ്. ഇതും നിര്‍മ്മാതാവിന് പ്രശ്‌നമുണ്ടാക്കുന്നതിന്റെ പേരില്‍ത്തന്നെയാണ്.

അടുത്ത പേജില്‍
നിര്‍മ്മാതാവ് വിളിച്ചിട്ടും മീര ജാസ്മിന്‍ വന്നില്ല

<ul id="pagination-digg"><li class="next"><a href="/news/06-meera-jasmine-throwing-starry-tantrums-2-aid0031.html">Next »</a></li></ul>
English summary
Meera Jasmine has been out of the news in the recent past. The actress, who kept away from media glare for the reasons best known to her, could not have wanted to return to the headlines with a wrong reason. The Malayali girl is reportedly troubling the producer of her upcoming Telugu film Moksha,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam