നിര്‍മ്മാതാവ് വിളിച്ചിട്ടും മീര ജാസ്മിന്‍ വന്നില്ല

എന്നാല്‍ മോക്ഷയുടെ പരസ്യപരിപാടികള്‍ക്കൊന്നും മീര കൃത്യമായി എത്തുന്നില്ലത്രേ. ചിത്രത്തില്‍ അഭിനയിക്കാന്‍ 40ലക്ഷം രൂപയാണ് മീര കൈപ്പറ്റിയത്. എന്നാല്‍ നിര്‍മ്മാതാക്കളുമായി മീര സഹകരിക്കുന്നില്ലെന്നാണ് കേള്‍ക്കുന്നത്. മീര ചെന്നൈയില്‍ത്തന്നെ കുത്തിയിരിപ്പാണെന്നും തെലുങ്ക് ചിത്രത്തിന്റെ പരസ്യപരിപാടികളില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ വരുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ കുറ്റപ്പെടുത്തുന്നു.
സെപ്റ്റംബര്‍ 16ന് ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കേ മീരയുടെ ഈ ഉത്തരവാദിത്തമില്ലായ്മയില്‍ എല്ലാവരും കടുത്ത അതൃപ്തിയിലാണ്. ചിത്രത്തില്‍ രവിമേനോന്‍, രാഹുല്‍ ദേവ്, നാസര്‍ എന്നീ താരങ്ങളും അഭിനയിക്കുന്നുണ്ട്.
മീരയുടെ ചെയ്തികള്‍ കേള്‍ക്കുന്നവര്‍ കേള്‍ക്കുന്നവര്‍ ചോദിക്കുന്നത്. ഈ കുട്ടിയ്ക്കിതെന്തുപറ്റിയെന്നാണ്, ഇങ്ങനെ പോയാല്‍ മീരയായി അഭിനയം നിര്‍ത്തേണ്ടിവരില്ലെന്നും സിനിമതന്നെ മീരയെ ഉപേക്ഷിക്കുമെന്നുമാണ് ചലച്ചിത്രലോകത്തെ അനുഭവസമ്പന്നര്‍ പറയുന്നത്. എന്തായാലും മീര നേരയാകുമോ ഇതിലും വഷളാകുമോയെന്ന കാര്യം കാത്തിരുന്നുതന്നെ കാണാം.
മുന്‍പേജില്‍
മീര വീണ്ടും അനിഷ്ടം സമ്പാദിക്കുന്നു


Click it and Unblock the Notifications