»   » മീരാ ജാസ്മിന്‍ നിര്‍മാതാവാകുന്നു

മീരാ ജാസ്മിന്‍ നിര്‍മാതാവാകുന്നു

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിങ്ങനെ സൂപ്പര്‍താരങ്ങളെല്ലാം പടം പിടിച്ച് കാശുവാരുമ്പോള്‍ മലയാളത്തിലെ നടിമാര്‍ എന്തിന് മാറിനില്‍ക്കണം? നടി മീരാ ജാസ്മിന്റെ തലയിലാണ് ഇങ്ങനെയൊരു ചോദ്യം മുളപൊട്ടിയത്.

എന്തായാലും തമിഴ് ചിത്രമായ പെണ്‍സിങ്കത്തിന്റെ വിജയത്തിളക്കവുമായി നില്‍ക്കുന്ന മീരാ ജാസ്മിനും നിര്‍മാണരംഗത്തിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സിനിമയെക്കുറിച്ചുള്ള ആദ്യവട്ട ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും നടി വെളിപ്പെടുത്തുന്നു. കഥയെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്. സംവിധായകനെയും താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല.

സംവിധായകയാവണമെന്ന് തനിയ്ക്ക് ആഗ്രഹമുള്ളതായി പണ്ടൊരിയ്ക്കല്‍ മീര പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ആദ്യമായി നിര്‍മ്മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്ത് ഒരു ഭാഗ്യപരീക്ഷണം നടത്താന്‍ മീര ഒരുക്കമല്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam