ദാസനും വിജയനും വലിയ സെറ്റപ്പിലായി- ശ്രീനി

ലാലുമായി ഒരു സിനിമ എങ്ങനെയാകും എന്നൊന്നും പറയാനാവില്ല. നാടോടിക്കാറ്റ് എനി എടുക്കാന്‍ സാധിയ്ക്കുമോ? ദാസനും വിജയനും വലിയ നിലയിലായി. നാടോടിക്കാറ്റ് പോലൊരു സിനിമ വേണമെന്ന് പറയുന്നവരോട് ഞാന്‍ പറയുന്നത് ആ സിനിമ ഒരിയ്ക്കല്‍ കൂടി കാണാനാണ്. എന്തിനാണ് കൂട്ടുകെട്ടുകള്‍. പുതിയ ചെറുപ്പക്കാര്‍ വരട്ടെ, അവരിലൂടെ നല്ല സിനിമകളും പഴയതൊക്കെ എന്തിനാ ആവര്‍ത്തിയ്ക്കുന്നതെന്നും ശ്രീനി ചോദിയ്ക്കുന്നു.
താരസംഘടനയായ അമ്മയും മറ്റു യൂണിയനുകളുമായുള്ള തര്‍ക്കങ്ങള്‍ക്ക് ശ്രീനി നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്. ഒരു ചാരിറ്റി പ്രസ്ഥാനമായി അമ്മ ഒരുപാടു പേര്‍ക്ക് സഹായമേകുന്നുണ്ട്. പലര്‍ക്കം ഒരു സംരക്ഷണമാണത്.
ഏതു സംഘടനയായാലും അതിന്റെ തലപ്പത്തിരിയ്ക്കുന്നവര്‍ തങ്ങള്‍ക്ക് കിട്ടിയ സ്ഥാനം അംഗങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ളതാണ് എന്ന് ധരിയ്ക്കുന്നിടത്താണ് കുഴപ്പം. രാഷ്ട്രീയത്തിലും ഇതാണ് അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആര്‍ ശരത് സംവിധാനം ചെയ്യുന്ന പറുദ്ദീസയുടെ സെറ്റിലാണ് ശ്രീനിവാസനിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ പാവം പാവം രാജകുമാരന് ശേഷം ആദ്യമായി മീശയെടുത്ത് അഭിനയിക്കുകയാണ് ശ്രീനി ഈ ചിത്രത്തില്‍. ഹലോ മൈഡിയര്‍ റോങ് നമ്പറിന് ശേഷം ശ്രീനി ആദ്യമായി പുരോഹിതനായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ആദ്യപേജില്‍
മോഹന്‍ലാല്‍ വിവരമുള്ളയാള്‍-ശ്രീനി


Click it and Unblock the Notifications











