»   » പ്രിയന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍-ദുല്‍ഖര്‍ ടീം

പ്രിയന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍-ദുല്‍ഖര്‍ ടീം

Posted By:
Subscribe to Filmibeat Malayalam
Mohanlal-Dulquar Salman
പ്രിയദര്‍ശന്‍ ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിയ്ക്കുന്നു. സെക്കന്റ് ഷോയിലൂടെ തകര്‍പ്പന്‍ അരങ്ങേറ്റം നടത്തിയ ദുല്‍ഖറിന്റെ കരിയറിലെ വഴിത്തിരിവായി ചിത്രം മാറിയേക്കുമെന്നാണ് വിലയിരുത്തലുകള്‍.

മമ്മൂട്ടിയും ലാലും ഒന്നിച്ചപ്പോഴൊക്കെ വന്‍വിജയചിത്രങ്ങളാണ് ബോക്‌സ് ഓഫീസില്‍ പിറന്നത്. ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുടെ പുത്രന്‍ ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത ഏറെ അദ്ഭുതത്തോടെയും ആകാംക്ഷയോടെയുമാണ് പ്രേക്ഷകര്‍ സ്വീകരിയ്ക്കുന്നത്.

ചില ചിത്രങ്ങളുടെ തിരക്കില്‍ ഇപ്പോള്‍ മുംബൈയിലുള്ള പ്രിയദര്‍ശന്‍ ഫ്രീയായാല്‍ ഉടന്‍ തന്നെ സിനിമാ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ പ്രധാന ലൊക്കേഷനായി സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനമെന്നറിയുന്നു. . രാക്കിളിപ്പാട്ടിന് ശേഷം പ്രിയന്‍ സംവിധാനം ചെയ്യുന്ന ഒരു ക്രൈം ത്രില്ലര്‍ ചിത്രം കൂടിയാവുമിത്.

ദുല്‍ഖര്‍ അഭിനയിച്ച അന്‍വര്‍ റഷീദ് സംവിധാനം ചെയ്!ത ഉസ്താദ്് ഹോട്ടല്‍ എന്ന ചിത്രം മെയ് 11ന് തിയറ്ററുകളിലെത്തുകയാണ്. സെക്കന്റ് ഷോയ്ക്ക് പിന്നാലെ അന്‍വര്‍ ചിത്രവും ഹിറ്റ്‌ലിസ്റ്റില്‍ കയറിക്കൂടിയാല്‍ മോളിവുഡിന്റെ മുന്‍നിരയിലേക്കുയരാന്‍ മമ്മൂട്ടി പുത്രന് കഴിയുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ പ്രവചനം.

English summary
The trade observes that the union of Mohanlal with the other superstar's son will itself bring in much curiosity that will end up in favour of the movie
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam